site under construction

Attention my dear Friends

ഈലോകം :- UNDER CONSTRUCTION

0 comments

വികസനത്തിന്റെ ഉദയം .

12:49 AM

  മണ്ണും പുഴയും മരവും കാടും  നാടും റോഡും റെയില്‍ഉം ജനങ്ങളും വില്പനയ്ക്ക് .. പകരം നമുക്ക്  വേണ്ടത് വികസനം മാത്രം .. വികസിച്ചു വികസിച്ചു പൊട്ടാറായ ഒരു ബലൂണ്‍ ആയി മാറിയോ നമ്മുടെ കേരളിയരുടെ  മനസ്സ് . നമ്മള്‍ പണിത റോഡ്‌ കെട്ടിയടച്ച്‌ കുത്തക കമ്പനിക്കാര്‍ പണിത ബി ഓ ടി റോഡിലൂടെ കപ്പം കൊടുത്ത് നാട്ടുകാരെ നടത്തുന്നത് നമ്മുടെ വികസനം....നമ്മുടെ കിണറും നമ്മുടെ കുളങ്ങളും കെട്ടിയടച്ചു കുത്തക കമ്പനികളുടെ കുപ്പിവെള്ളം മാത്രം നൂറിരട്ടി വിലകൊടുത്തു നമ്മളെക്കൊണ്ട് വാങ്ങിപ്പിക്കുനത് നമ്മുടെ വികസനം..നമ്മുടെ പ്രകൃതി നമ്മുക്ക് നല്‍കിയ പ്രകൃതി വിഭവങ്ങള്‍ .. ഇന്ത്യയിലെ ഓരോ ജനത്തിനും അവകാശപെട്ട അസംസ്കൃത വസ്തുകള്‍ ..ആദ്യം വരുന്നവന്  ആദ്യം തരാം അല്ലെങ്കില്‍ കയുക്കൊള്ളവന് .. പണമുള്ളവന്  തരാം .. നിങ്ങള്‍ ഇതെടുത്തു ലാഭത്തില്‍ വിറ്റു കൊള്‍ക എന്ന്  പറയുന്ന വികസനം ...നമ്മുടെ പെട്രോള്‍ഉം  ഡീസലും കല്‍ക്കരിയും റിലയന്‍സും ടാറ്റയും കുഴിച്ചെടുത്തു കൊള്ളലാഭത്തിന് നമുക്ക് വില്‍ക്കുന്നത് വികസനം.. ഒരു നേരത്തെ അന്നത്തിനു വകയില്ലാത്തവന്‍ സ്വന്തം ഭുമിയില്‍ അല്ലെങ്കില്‍ പാട്ട ഭുമിയില്‍ നിന്ന് വിളവെടുത്തു വില്കുന്നത്തിനൊപ്പം  മത്സരിക്കാന്‍ വിദേശത്ത് നിന്നും സ്വദേശത്തു നിന്നും കോര്‍പറേറ്റ്  ഭിമന്‍ കമ്പനികള്‍ കൊണ്ട് വരുന്നത് വികസനം .. കാടും കാവും പിഴുതെറിഞ്ഞു അവിടെ കോണ്‍ഗ്രീറ്റ് കാടു കൊണ്ടുവരുന്ന വികസനം .. നദി വറ്റിച്ചു പുഴി മണ്ണില്‍ നടക്കാന്‍ പാലം പണിയുന്ന  വികസനം .. കേരളത്തില്‍ എവിടെയും സഞ്ചരിക്കാന്‍ വിലങ്ങിടുന്ന വികസനം .. കുടിവെള്ളം കുടിക്കുപോള്‍ തൊണ്ടക്ക്  പിടിക്കുന്ന വികസനം .. ഭക്ഷണത്തില്‍  പുഴി വാരി ഇടുന്ന വികസനം ..
                           നടവഴികളും ഇടവഴികളും മണ്‍പാതകളും നന്മ പകര്‍ന്നുതന്ന, സഞ്ചാര സ്വാതന്ത്ര്യത്തിനുവേണ്ടി നടത്തിയ പോരാട്ടങ്ങളുടെ  യാതനകള്‍ അറിഞ്ഞ ഗ്രാമീണ റോഡുകള്‍ വികസന കൊടും കാറ്റില്‍  ടാര്‍ ഇട്ട റോഡ്‌  ആയപ്പോള്‍ നമ്മള്‍ സന്തോഷിച്ചു .ഇന്ന്  നമ്മളില്‍ ചിലര്‍ക്ക് ജനിച്ച നാട്ടില്‍ സഞ്ചാരത്തിന് പണം കൊടുക്കണം , സഞ്ചാര  സ്വാതന്ത്ര്യത്തിനുവേണ്ടി പോരാട്ടങ്ങള്‍ നടത്തണം .. അതിവേഗ പാതകള്‍ വന്നപ്പോള്‍ നമ്മള്‍ വിചാരിച്ചു നമുക്കും പായണം അതിവേഗതയില്‍ .. അതിനോ .. നൂറ്റാണ്ടുകള്‍ പഴക്കമുള്ള നമ്മടെ ഈ റോഡുകള്‍ അറ്റകുറ്റ പണി നടത്തണം .. എന്നിട്ടോ ..ഈ റോഡ്‌  നിര്‍മ്മിച്ചത്‌  ഞങ്ങള്‍ ആണ് ,ഇത്  വഴി നടക്കുന്നതിനു ഞങ്ങള്‍ക്ക് കപ്പം തരണം എന്ന്  അവകാശപെട്ടു വികസനത്തിന്റെ അപ്പോതല്നമാര്‍ സാധാരണകാരന്റെ  കയില്‍ നിന്നും പിടിച്ചു പറിക്കുന്നു .. പഴയ റോഡ് തേച്ചുമിനുക്കിയതുകൊണ്ട് നിര്‍മാണച്ചെലവു വാങ്ങാനാവില്ല.  നമ്മുടെ പൂര്‍വ്വികരുടെ വിയര്‍പ്പും സഹനവും കൊണ്ട്  നിര്‍മ്മിച്ച റോഡിന്റെ കൂലിയും ലാഭവും ഒരു സ്വകാര്യ കമ്പനിക്കും അവകാശപ്പെട്ടതല്ല. അവര്‍ ചരക്കിന്റെയും മൂലധനത്തിന്റെയും നിര്‍ബ്ബാധവും സ്വതന്ത്രവുമായ പ്രവാഹത്തിന് ഈ നിരത്തുകളെ ആശ്രയിക്കുന്നതിന് ചുങ്കം നല്‍കേണ്ടത് നമുക്കാണ്.. യാത്രാക്കൂലി, മുന്‍കൂര്‍ വാഹനനികുതി , പെട്രോള്‍-ഡീസല്‍ സെസ്  തുടങ്ങി പല പേരില്‍ പിരിക്കുന്ന പണം  അറ്റകുറ്റ പണികല്ലെത്രേ .. അറ്റകുറ്റ പണി തിര്‍ത്ത റോഡ്‌ ആരുടെയും ഔദാര്യം അല്ല നമ്മുടെ അവകാശം ..   .മുപ്പതു വര്‍ഷത്തേക്കു ചുങ്കമായി പിരിക്കുന്ന എണ്ണമറ്റ കോടികള്‍ ആണത്രേ ഈ അറ്റകുറ്റ പണി വികസനത്തിന്റെ പ്രതിഫലം ..മാത്രമല്ല  അവര്‍ നമുക്ക് നല്‍കും വികസനം... പഴയ റോഡിനു ഇരുവശവും ഉണ്ടായിരുന്ന  അന്നന്നത്തെ അപ്പത്തിനു കൊള്ള ലാഭം വാങ്ങാത്ത ചെറിയ കടകള്‍  തുത്തെറിഞ്ഞു കിലോമീറ്റര്‍ ഇടവിട്ട് വലിയ ഷോപ്പിംഗ്‌ മാളുകള്‍ പണിതു അവയുടെ ലാഭവും കൈപറ്റി നമ്മള്‍ എന്ത്  ഏതു വിലക്കു വാങ്ങണം, എന്ത്  കഴിക്കണം ,കുടിക്കണം, എന്ന്  തിരുമാനിച്ചു .. അവര്‍ പറയുന്ന വില നല്‍കി  സഞ്ചരിച്ചു ...അവരുടെ തിട്ടുരം അനുസരിച്ച്  ജീവിക്കുന്ന അടിമകളെ സൃഷ്ട്ടിക്കുന്ന  ആക്കുന്ന വികസനം ...കിലോമീറ്ററുകള്‍ താണ്ടുമ്പോള്‍ വന്‍കിട ഷോപ്പിംഗ്മാളുകള്‍ കാണും. അവിടെ മുറുക്കാന്‍കടമുതല്‍ മസാജ് പാര്‍ലറുകള്‍വരെ കാണും. വണ്ടി നിര്‍ത്താന്‍ പ്രത്യേക സൗകര്യം. നാം ചെലവഴിക്കുന്ന ഒറ്റപ്പൈസപോലും നമ്മുടെ ആഭ്യന്തര വിപണിയിലിറങ്ങാതെ വന്‍കിട കോര്‍പ്പറേറ്റുകളുടെ രാജ്യാന്തര സമ്പാദ്യങ്ങളിലേക്കു കുമിഞ്ഞുകൊള്ളും. ദേശീയപാത നെടുനീളത്തില്‍ കോര്‍പ്പറേറ്റ് സാമ്പത്തിക മേഖലയായി മാറുന്നു. നമ്മില്‍നിന്നു തട്ടിയെടുക്കപ്പെട്ട നമ്മുടെ ഭൂമിയും ജീവിതവുമാണത്. നമ്മുടെ ജീവനത്തിന്റെ രക്ത ധമനികള്‍ രാജ്യാന്തര കോര്‍പ്പറേറ്റുകള്‍ക്ക് കൈമാറിയവര്‍ നമ്മുടെ സാധാരണജീവിതത്തെ, ഗ്രാമീണ സമ്പദ്ഘടനയെ എന്നേക്കുമായി തകര്‍ക്കുകയാണ്. അതാണ്  നമ്മുടെ റോഡ്‌ വികസനം .. ഇനി നമ്മുക്ക്  അതി വേഗതയില്‍ കുതിക്കാം  ... നമ്മുടെ നാട്ടിലെ  സാധാരണകാരന്‍  ജീവിക്കാന്‍ പണം ഇല്ലാതെ നാട്ടോട്ടം ഓടുമ്പോള്‍ വാള്‍മാര്‍ട്ടില്‍ നിന്നും നിത്യോപയോഗ സാധനങ്ങള്‍  വാങ്ങി അമേരികന്‍ അല്ലെങ്കില്‍ മറ്റു രാജ്യങ്ങളുടെ സാമ്പത്തികം മെച്ചപെടുത്താം .. നമുക്ക്  വികസനമായി വാള്‍ മാര്‍ട്ടും അതിവേഗ പാതയും മതിയല്ലോ ??     പിച്ചക്കാരന്റെ ഭൂമി കുബേരന്മാര്‍ക്ക്  നമുക്ക് പതിച്ചു നല്‍കി വികസനം കൊണ്ടുവരാം ..
                                                                                   പ്രകൃതി നമുക്കായി കരുതി വച്ച വിഭവങ്ങള്‍ , കല്കരി, ക്രുഡോയില്‍ നിന്നുള്ള   പെട്രോള്‍ , ഡിസല്‍  തുടങ്ങിയവ രാജ്യത്തു ഉള്ള പൊതു മുതല്‍ .. അവ ശരിയായ രീതില്‍ ജനങ്ങള്‍ക്ക് എത്തിക്കാന്‍ ബാധ്യതയുള്ള സര്‍ക്കാര്‍ മുതലാളികള്‍ക്ക്  ദാനം നല്‍കുന്ന വികസനം ..  വെറും 28  രൂപ മാത്രം ഒരു ദിവസത്തിന്  വിലയുള്ള സാധാരണ കാരന് മുന്‍പില്‍ എത്തുന്നത്‌  1.86ലക്ഷം കോടി രൂപയുടെ അഴിമതി .. കല്കരി പാടം സര്‍കാരിന്റെ സ്വന്തമോ ആദ്യം വരുന്നവന് അല്ലെങ്കില്‍ പോട്ടെ ഖനനത്തില്‍ മുന്‍പരിചയം പോലുമില്ലാത്ത കമ്പനികള്‍ക്ക്  തിറെഴുതി കൊടുക്കാന്‍ ... കാവല്‍കാരയി നിയമിച്ചവര്‍ തന്നെ കട്ട് മുടിക്കുക .. ഇങ്ങനെ ഉള്ളവര്‍ ഒരിക്കലും  സാധാരണ ജനങ്ങളുടെ പ്രതിനിധി ആയിരിക്കില്ല,കോര്‍പ്പറേറ്റുകളുടെ പ്രതിനിധി ആയിരിക്കും ..മാധ്യമങ്ങളിലൂടെ തുടര്‍ച്ചയായി വികസന പരസ്യങ്ങള്‍ കൊടുത്ത് വികസനം കൊണ്ടുവരുന്ന മഹാന്‍മാര്‍ . ഒരു പാലം പണിതാല്‍ ,ഒരു റോഡ്‌ ടാര്‍ ഇട്ടാല്‍ 20  പേര്‍ക്ക്  അതില്‍ അഭിവാദ്യം പറഞ്ഞു വക്കുന്ന ഫ്ലെക്സ് ല്‍ എന്തോ വലിയ കാര്യം ചെയ്തു എന്ന മട്ടില്‍ ചിരിച്ചിരിക്കുന്ന നേതാകന്മാര്‍ .. അവരെ അതിനാണ് അവിടേക്ക് അയച്ചത് .. എന്ന്  എന്തെ അറിയില്ലേ അത്  അവരുടെ കടമ അല്ലേ ?? അവരുടെ ഔദാര്യം എന്ന മട്ടില്‍ ദയയോടെ യാചിക്കുന്ന ജനങ്ങള്‍ മറന്നോ ഞങ്ങള്‍ ആണ്  ഉടമകള്‍ അവര്‍ വെറും കാര്യസ്തന്മാര്‍ മാത്രം ...  റ്റാറ്റാ, ബിര്‍ള,റിലന്‍സ്  മുതലായ പാവങ്ങളെ സഹായിക്കാന്‍ ആണത്രേ ഈ നഷ്ടം സഹിക്കുന്നത് ..   ഇവര്‍ക്ക് നമ്മുടെ സ്വന്തം പാടങ്ങള്‍ ദാനം കൊടുത്തു അവര്‍ അവ വിദേശിക്കു വിറ്റു പോക്കറ്റ്  വീര്‍പ്പിക്കുപ്പോള്‍ 28  രൂപ വരുമാനകാരന്റെ വിഹിതം തട്ടിയെടുകാന്‍ നമുക്ക് വിദേശത്തുനിന്നു ഇറക്കുമതി ചെയണ്ടേ ...നഷ്ടത്തിന്റെ പേരില്‍ വില വര്‍ധിപ്പിക്കണ്ടേ .. എങ്കില്‍ അല്ലേ വികസനം ..അവശ്യ സാധനങ്ങളുടെ വില വര്‍ദ്ധിക്കുന്നതില്‍ തനിക്ക് സന്തോഷമാണ്…”കേന്ദ്രമന്ത്രി.  എങ്കില്‍ അല്ലേ പോകറ്റ് നിറയു. റ്റാറ്റാ, ബിര്‍ള,റിലന്‍സ്  മുതലായ പാവങ്ങളെ സഹായിക്കാന്‍ ആണല്ലോ .അവരുടെ കയില്‍ ആണല്ലോ  ഈ പാവകളുടെ ചരട് .. 


                                                             
         കാവും കുളവും പാടവും നിറഞ്ഞ ഗ്രാമങ്ങള്‍ നമുക്ക്  വികസനത്തിന്റെ പുത്തോട്ടം ആക്കണ്ടേ ..അവിടുത്തെ കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന വിളകള്‍ കയറ്റി അയക്കാന്‍ നമുക്കൊരു വിമാനത്താവളം വേണ്ടേ ?? അത് കൊണ്ട് നമുക്ക് അവരുടെ കൃഷി സ്ഥലും കാവും കുളവും വീടും എല്ലാം ഇടിച്ചു നിര്‍ത്തി  അവിടെ ഒരു വിമാനത്താവളം  നിര്‍മിക്കാം .. പുഴയില്‍ പാലം നിര്‍മിച്ചു അതിന്റെ കിഴില്‍ മണല്‍ ഖനനം നടത്താന്‍ ആദ്യം വരുന്നവുന്നു ആദ്യം എന്ന രീതിയില്‍ ഒരു ടെണ്ടര്‍ വിളിക്കണം .. !! പുഴയിലെ വെള്ളം നമുക്ക് അമേരികന്‍ കമ്പനി ക്ക്  വില്കാം അവര്‍ ആണല്ലോ നമുക്ക് കുടിവെള്ളം തരുന്നത് .. ! എന്തായാലും  അവര്‍ അത് ശുചികരികാതെ നമുക്ക് തരില്ല അത് കൊണ്ട്  മാലിന്യം പുഴയില്‍ ഒഴുക്കാം  ..!! മാനിനേയും ആനെയും സംരക്ഷിക്കാന്‍ നമുക്ക്  അറവുകാരെയും വേട്ടകാരെയും വിളിക്കാം ..  നമ്മുടെ നാടന്‍ കരിക്കിന് പകരം കിടനാശിനി കലര്‍ത്തിയ കമ്പനി കരിക്ക് വാങ്ങാം ..വഴിയരുകില്‍ ഒരു നേരത്തെ ആഹാരത്തിനായി  ഭംഗിയില്ലാത്ത അമ്മുമ്മ വില്കുന്ന കാണാന്‍ രസമില്ലാത്ത മലക്കറി വലിച്ചെറിഞ്ഞു കൊഞ്ചുന്ന തരുണി മണികള്‍ തേന്‍ പുരട്ടി വിളപ്പുന്ന തമാശകള്‍ പക്കുവച്ച്  വിഷം പുരട്ടിയ വലിയ  ഭംഗി യുള്ള സുന്ദരം മലക്കറികള്‍ ശീതികരിച്ച മുറിയില്‍ നമുക്ക് പങ്കിട്ടെടുകാം ..നമ്മടെ പണം കൊണ്ട് നമുക്ക് സുന്ദരമയ സമ്പന്ന യുറോപ്പും അമേരിക്കയും സൃഷ്ട്ടികാം ..  ഒപ്പം നമുക്ക്ഭിമാനികള്‍ ഇന്നുള്ള ഇന്ത്യന്‍ കൊടിശ്യരന്‍മാരെയും  നമുക്ക്  ശത   കൊടിശ്യരന്‍മാരാക്കാം..!!കരിക്കിന്റെ വില്പ്പനാവകാശം സ്വന്തമാക്കുന്നവന്റെ കയ്യില്‍നിന്നും അവന്‍ പറയുന്ന വിലയ്ക്ക്, അവന്‍ കലര്‍ത്തി തരുന്ന കീടനാശിനികളും ചേര്‍ത്തു നമ്മുക്ക്  വാങ്ങി കുടിക്കാം ...!!മരങ്ങളും കാടും ചെടികളും നശിപിചൂ നമുക്കു  ഒക് സിജന്‍ സിലണ്ടെര്‍ കണക്ഷന്‍ എടുക്കാം .. മരവും പുഴയും കാടും കുളവും കാവും നമ്മളെ തന്നെയും വില്കാം .. നമുക്കും വേണ്ടേ വികസനം ..വികസനത്തി ലേക്ക്   ഉദിച്ചുയരുന്ന കേരളം ..

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

 
Toggle Footer
Top