site under construction

Attention my dear Friends

ഈലോകം :- UNDER CONSTRUCTION

One comments

വീണ്ടും ചില ആന്‍ഡ്രോയിഡ് കാര്യങ്ങള്‍

12:54 AM
 ഡസ്ക് ടോപ്പില്‍  നിന്നും പേര്‍സണല്‍ കമ്പ്യൂട്ടര്‍ ന്റെ വളര്‍ച്ച ടാബുലെറ്റ്ലോടെ അള്‍ട്രാബൂക്കുകളില്ലുടെ ഇന്നു സ്മാര്‍ട്ട്‌ഫോണിലെത്തിയിരികുന്നു. സ്മാര്‍ട്ട്‌ ഫോണുകളുടെ വക്താകള്‍ ആയ ആപ്പിള്‍ന്റെ  ഐ ഓസ്‌ ഉം മൈക്രോസോഫ്ട്‌ ന്റെ വിന്‍ഡോസ്‌ ഉം സാധാരണക്കാര്‍ക്ക് എന്നും എത്താനാകാത്ത ഉയരത്തില്‍ ആയിരുന്നു. സ്മാര്‍ട്ട്‌ഫോണ്‍, മൊബൈല്‍കംപുടിംഗ് എന്നിവ  സാധാരണക്കാര്‍ക്കിടയില്‍ ചര്‍ച്ച ആയതും അതെ പറ്റി ചിന്തിച്ചു തുടങ്ങിയതും ആന്‍ഡ്രോയിഡ്നു ശേഷമാണ്  എന്നാണ് എനിക്ക് തോന്നുനത് . കുത്തക ഭീമന്മാര്‍ നിശ്ചയിക്കുന്ന കൊള്ളവിലക്ക്  വാങ്ങി  അവര്‍ തരുന്ന അപ്ലിക്കേഷന്‍സ് അതേപോലെ വിഴുങ്ങുക, ഈ അവസ്ഥക്ക്  മാറ്റം വന്നത് ഓപ്പണ്‍ സൊഴ്സിന്റെ ന്റെ വരവോടെ ആണ് . സ്വതന്ത്ര ഓപ്പരേറ്റിങ്ങ്  സിസ്റ്റം  എന്ന നിലയില്‍ കുത്തകളുടെ കൊള്ളവിലയില്ലാതെ നമ്മുടെ ആവശ്യത്തിനു തേച്ചു മിനുക്കി ഉപയോഗിക്കാം എന്നതാണ്  ആന്‍ഡ്രോയിഡ് നെ ആകര്‍ഷകമാക്കുന്ന ഏറ്റവും വലിയ കാര്യം .
                     സൊഴ് സ് ക്ലോസ് ചെയാത്ത ബേ സ് സോഫ്റ്റ്‌വെയര്‍ ആയതിനാലും ഇത്രയേറെ ജനപ്രിയമായതിനാലും കുബുദ്ധ്തികള്‍ക്ക് ഏറെ പ്രീയപ്പെട്ടകളിപ്പാട്ടമാണ് ആന്‍ഡ്രോയിഡ്, അതിനാല്‍ തന്നെ ആന്‍ഡ്രോയിഡ്നു ഒരു കരുതല്‍ കൊടുക്കേണ്ടത്  അപകടം ഒഴുവാക്കാന്‍ അത്യാവശ്യം ആണ് .'ജെയ് നീ  മി'  എന്ന വൈറസ്‌ ആദ്യം തലപൊക്കിയത്  ചൈനയില്‍ ആയിരുന്നു .തേര്‍ഡ് പാര്‍ട്ടി അപ്ലിക്കേഷന്‍സ് വഴി ഇന്‍സ്റ്റോള്‍ ചെയ്യപ്പെടുന്ന ഈ വൈറസ്‌ ഉപഭോക്താക്കളുടെ പല വിവരങ്ങളും ചോര്‍ത്തി, റഷ്യ യില്‍  ആന്‍ഡ്രോയിഡ് ഫോണ് കളെ  sms  ട്രോജന്‍ വൈറസ്‌ ആക്രമിക്കുക യുണ്ടായി ,മീഡിയ പ്ലയെര്‍  എന്ന വ്യാജന ഫോണില്‍ കയറി കൂടി sms കള്‍ തുടര്‍ച്ചയായി അയച്ച് ഫോണ്‍ ബില്ല് വര്‍ധിപ്പിക്കുന്നതയിരുന്നു ആ വൈറസ്‌  . ഒരു ആന്‍ഡ്രോയിഡ് ഉപകരണം വാങ്ങി അതുപോലെ ഉപയോഗിക്കുന്നത് ഒരു ശരിയായ രീതി അല്ല .ആദ്യം ഉപകരണത്തെ അറിഞ്ഞ് അട യ് ക്കേണ്ട വാതിലുകള്‍ താഴിട്ടു പൂട്ടിയില്ലെക്കില്   അപകട സാധ്യത  ഉണ്ട്.
                        ഇന്റര്‍നെറ്റ്‌ കണക്ട്  വിറ്റി സ്മാര്‍ട്ട്‌ ഫോണുകളുടെ ജിവവായു ആണ് , നെറ്റ്  കണക്ട്  വിറ്റി വേണ്ടത്തവര്‍ക്ക് സ്മാര്‍ട്ട്‌ ഫോണിന്റെ ആവശ്യം ഇല്ല എന്നാണ് എന്റെ പക്ഷം . എല്ലാം കണക്ട്ഡ  ആയ ഈ ലോകത്തില്‍ ആന്‍ഡ്രോയിഡ് നെറ്റുമായി സമ്പര്‍ക്കത്തിലാകുന്നത് ഒഴിവാക്കനാകാത്ത ആവശ്യമാണ് .എന്നാല്‍ ഉടമ അറിയാതെ പിന്നിലൂടെ നടക്കുന്ന ഇടപാടുകള്‍ അപകടകരമാണ് . updation  ഉം മറ്റുമായി ആന്‍ഡ്രോയിഡ് നെറ്റുമായി വളരെ നേരം ബന്ധം പുലര്‍ത്താറുണ്ട് കുടാതെ ഒട്ടു മിക്ക തേര്‍ഡ് പാര്‍ട്ടി അപ്ലിക്കേഷന്‍സും ഇന്‍റര്‍നെറ്റില്‍ നിന്നും വിവരങ്ങള്‍ കെ മാറു ന്നവയാണ് .എന്നാല്‍ ചില ബാക്ക് ഗ്രൌണ്ട്  ആക്ട്‌ടിവിറ്റികള്‍ ഉടമ യുടെ ശ്രദധയില്‍ പ്പെട്ടില്ലന്നു വരാം . ഫേസ്  ബുക്ക്‌  , ട്വിറ്റെര്‍ ,മുതലായ സോഷ്യല്‍
അക്കൗണ്ട്‌ മായി  നിങ്ങളുടെ ഫോണ്‍  synchronize  ചെയ്യപ്പെടുന്നതും ഒരു പക്ഷെ ബാക്ക് ഗ്രൌണ്ട്   ആക്ട്‌ടിവിറ്റി ആകാം , അതിനാല്‍ തന്നെ കുടിയ അളവിലുള്ള ഇന്റര്‍നെറ്റ്‌ പാക്കേജ് അല്ല ഉപയോഗിക്കുനതെങ്കില്‍ സാമ്പത്തിക നഷ്ടം ഉണ്ടാകാന്‍ ഇടയുണ്ട് , കുടാതെ ഈ പറഞ്ഞ ബാക്ക് ഗ്രൌണ്ട്
ആക്ട്‌ടിവിറ്റി കള്‍ക്ക്  പവര്‍ കുടുതലായി ഉപയോഗിക്കണം അതിനാല്‍ തന്നെ ഫോണ്‍ ബാറ്റെരി backup  കുറയും .ആവശ്യമില്ലാത്ത സമയത്ത്  ഡാറ്റ  കണക്ട് വിറ്റി ഓഫ്‌ ആക്കി ഇടുന്നത്  ബാറ്റെരി backup  ക്കുട്ടാന്‍ സഹായിക്കും .
                അത്യാവിശ്യം ഇല്ലാത്തപ്പോള്‍ പാക്കറ്റ് ഡാറ്റ ഓഫ്‌ ചെയ്യുക,പൊതുസ്ഥലങ്ങളില്‍ ബ്ലൂ ടൂത്ത് ,വെ ഫൈ തുടങ്ങിയ വയര്‍ലെസ്സ് നെറ്റ്‌വര്‍ക്ക് കളുടെ ഉപയോഗം കുറയ്ക്കുക ,റേഞ്ച്  ഇല്ലാത്ത സ്ഥലങ്ങളില്‍ ഫോണ്‍ ഫ്ലൈറ്റ് മോഡില്‍ ഇടുക തുടങ്ങിയവ ഫോണ്‍ ബാറ്റെരി backup  ഉം സെക്യൂരിറ്റി ഉം കൂട്ടാന്‍ സഹായിക്കും,പവര്‍ സേവ് ചെയ്യാന്‍ 2G  നെറ്റ്‌വര്‍ക്ക് ഉപയോഗിക്കുക .വിശ്യസിനീയമായ അപ്ലിക്കേഷന്‍ സ് മാത്രം ഇന്‍സ്റ്റോള്‍ ചെയുക , കഴിവതും ആന്‍ഡ്രോയിഡ് മാര്‍ക്കറ്റില്‍ നിന്നും മാത്രം അപ്ലിക്കേഷന്‍ സ് മാത്രം ഇന്‍സ്റ്റോള്‍ ചെയുക എങ്കിലും ഒരു ചെക്കിംഗ്  നല്ലതായിരിക്കും , ഇന്‍സ്റ്റോള്‍ ചെയുന്നതിന്  മുന്‍പ്   ആക് സസ് പെര്‍മിഷന്‍സ്  വിശദമായി വായിച്ചതിനു ശേഷം ഡൌണ്‍ലോഡ് ചെയ്യുക ,ഇന്‍സ്റ്റോള്‍ ചെയ്തതിനു ശേഷം സെറ്റിംഗ്സ്ല്‍ ചെന്ന് ഒഴിവാക്കേണ്ട സെറ്റിംഗ്സ് ഒഴിവാക്കുക . ഒരു ബാക്ക് ഗ്രൌണ്ട് ആക്ട്‌ടിവിറ്റി  മോനിട്ടെര്‍ ഇന്‍സ്റ്റോള്‍ ചെയ്യുക  വഴി അനാവിശ്യ ബാക്ക് ഗ്രൌണ്ട് ആക്ട്‌ടിവിറ്റി കളെ  കാണാനും തടയാനും സാധിക്കും .
                ഫ്രീ ആയി കിട്ടിയാല്‍ ആസിഡും കുടിക്കും എന്നതാണ് ചിലരുടെ രീതി .തേര്‍ഡ് പാര്‍ട്ടി അപ്ലിക്കേഷന്‍സ് ന്‍റെ കാര്യത്തില്‍ ഈ രീതി വളരെ അപകടകരം ആണ് .പലപ്പോഴും പല ഭികരന്മാരും ഒളിച്ചിരിക്കുന്നത് ഇവിടെയാണ്. 'ഫുള്‍ ഇന്റര്‍നെറ്റ്‌ ആക് സസ്','കോണ്‍ടാക്റ്റ്‌ ആക് സസ് ',' മെമോ - മെസ്സേജ് -ആക് സസ്' തുടങ്ങിയവക്കെല്ലാം അനുവാദം കൊടുത്തു ഡൌണ്‍ലോഡ് ചെയ്യുന്ന ഇവ പല രഹസ്യങ്ങളും ചോര്‍ത്തുകയും പരസ്യം ആക്കുകയും ചെയ്യും ,കൂടാതെ ഇവയുടെ ആക്ട്‌ടിവിറ്റി വിന്‍ഡോ യിലും notification ബാറിലും പ്രത്യക്ഷപ്പെടുന്ന ശല്യങ്ങള്‍ ആയ വിവിധ പരസ്യങ്ങളും ഒരു ഭിഷണി തന്നെ ആണ് .പലപ്പോഴും സിസ്റ്റം ത്തെ സ്ലീപ്‌ ചെയ്യാന്‍ അനുവദിക്കാതെ മാക്സിമം പവര്‍    തിന്നുക ,ഒരു കാരണവും ഇല്ലാതെ പല ഫയല്‍ ലും  ഡിലീറ്റ് ചെയ്യുക , മറ്റു ആപ്പ്സ് നെ  പ്രവര്‍ത്തിക്കാന്‍ അനുവദിക്കാതിരിക്കുക തുടങ്ങിയ കാര്യങ്ങള്‍ ആണ് ചില തേര്‍ഡ് പാര്‍ട്ടി അപ്ലിക്കേഷന്‍ സ് ന്‍റെ മെയിന്‍ ഹോബി കള്‍ .    
                                           പതിനായിരത്തില്‍പ്പരം ആപ്പ്സില്‍ നിന്നും നമുക്കാവശ്യമായത് തെരഞ്ഞെടുക്കുക ഒരു ശ്രമകരമായ ജോലി ആണ് എങ്കിലും കൌതുകത്തിനായി ശ്രദ്ധ യില്ലാതെ എടുത്തു ഇന്‍സ്റ്റോള്‍ ചെയ്യുന്ന പല അപ്പ്സും കോടാലി ആകാറുണ്ട് , പണവും ബാറ്റെരി പവര്‍ ഉം , memory    മുഴുവന്‍  എടുത്തു സിസ്റ്റം സ്ലോആക്കി നമ്മുടെ സമയവും സിസ്റ്റം ത്തിന്‍റെ ആരോഗ്യവും വെറുതെ കളയുന്ന  ഇവയെ  ഒരല്പം ശ്രദ്ധ കൊടുത്താല്‍ ഒഴുവാക്കാന്‍ സാധിക്കും. ഗെയിംസ് ഡൌണ്‍ലോഡ് ചെയ്യുമ്പോള്‍ പ്രത്യേകം. നല്ലൊരു  anti virus ടൂള്‍ ഇന്‍സ്റ്റോള്‍ ചെയ്യുക കഴി യുമെങ്കില്‍ പണം കൊടുത്തു വാങ്ങിയ ടൂള്‍ തന്നെ ഉപയോഗിക്കുക .
                                      ആന്‍ഡ്രോയിഡ് റുട്ടിംഗ്  ഇന്ന് കോമണ്‍ ആയി ഉപയോഗിക്കുന്ന  ഒരു പദം ആണല്ലോ .. ലിനക്സ്‌  operating സിസ്റ്റം ത്തിന്‍റെ സര്‍വ്വാധികാരി    ആണ് .'root' user  . ഈ  root യുസര്‍ക്ക് സിസ്റ്റം ത്തി നെ കൂടുതല്‍ നിയന്ത്രിക്കാന്‍ സാധിക്കും .എന്നാല്‍ ചിലര്‍ക്ക് ഇതു ഗുണത്തെകാള്‍ ഏറെ ദോഷം ചെയ്യും എന്നതിനാല്‍ ആന്‍ഡ്രോയിഡ് ല്‍  ഈ  യുസര്‍ ഇല്ല  എന്നു വേണമെങ്കില്‍ പറയാം , എന്നാല്‍ ആന്‍ഡ്രോയിഡ് ല്‍  ഈ യുസര്‍ permission   നേടുന്ന പരിപാടി ആണ് ആന്‍ഡ്രോയിഡ് റുട്ടിംഗ്.ഇതു യുസേര്‍ക്ക്  ചെയ്യാന്‍ പറ്റാത്ത   പല കാര്യങ്ങളും ചെയ്യാന്‍ അവകാശം നല്‍കുന്നു  ,ഉപകരണത്തോട്   ചേര്‍ത്തിരിക്കുന്ന ഉപയോഗം ഇല്ലാത്ത പല അപ്പ്സും എടുത്തു കളഞ്ഞു memory കൂട്ടാം . അപ്പസ് ന്‍റെ കുതന്ത്രം കണ്ടെത്തി വേരോടെ കളയാം ,വേണമെങ്കില്‍ പുത്തന്‍ firmware  നല്‍കി പുത്തന്‍ പതിപ്പാക്കാം ,പുതിയ   ആന്‍ഡ്രോയിഡ് പതിപ്പിലേക്ക് മാറാം,സാധാരണ പ്രവര്‍ത്തിക്കാത്ത പല അപ്പ്സും പ്രവര്‍ത്തിപ്പിക്കാം. ഇങ്ങനെ ഓക്കേ ആണെങ്കിലും ഇതിനു പല ദോഷങ്ങളും ഉണ്ട് . റുട്ടിംഗ് നൊപ്പം ഉപകരണത്തിന്റെ warranty നഷ്ടമാകും അതിനാല്‍ പിന്നീടുള്ള റിപ്പയരിംഗ നു പണം മുടക്കേണ്ടി വരും , റുട്ടിംഗ് പ്രോസിസ്സില്‍ എന്തെങ്കിലും തെറ്റ് വന്നാല്‍ പലപ്പോഴും factory  reset വേണ്ടിവരും ആയതിനാല്‍ മീഡിയ ,കോണ്‍ടാക്റ്റ്‌സ് ,ആപ്പ്സ് എന്നിവ നഷ്ടമാകും . ചിലപ്പോള്‍ റുട്ടിംഗ് നാല്‍ ഫോണ്‍ ബ്രിക്ക് ആയെന്നും വരാം .അതായിത് ഫോണ്‍ ഓണ്‍ ചെയ്താല്‍ വരുന്ന ലോഗോയില്‍ ഹാങ്ങ്‌ ആയി നില്കും ,ആന്‍ഡ്രോയിഡ് ലോഡ് ആയി വരില്ല ,ഹാര്‍ഡ്‌വെയര്‍ കീ കള്‍ ഒന്നും വര്‍ക്ക്‌ ആകില്ല ,ബ്രിക്ക് ആയാല്‍ ഫോണ്‍ advanced  repairing  വേണ്ടി വരും അതിനാല്‍ തന്നെ തുടക്കകാര്‍ക്ക് അത്ര നല്ലതല്ല . അനന്ത സാധ്യതകളുടെ വാതായനങ്ങള്‍ മലര്‍ക്കെ  തുറന്നിരിക്കുന്ന ആന്‍ഡ്രോയിഡ് ഒരു മികച്ച O S ആണ്.

1 comments:

 
Toggle Footer
Top