site under construction

Attention my dear Friends

ഈലോകം :- UNDER CONSTRUCTION

0 comments

പ്രപഞ്ചരഹസ്യത്തിലേക്കുള്ള താക്കോല്‍

6:10 AM
പ്രപഞ്ചം (universe) എങ്ങനെയാണ് രൂപപ്പെട്ടത് ,ഈ ലോകം എങ്ങനെ ഉണ്ടായി ..??  ഈ ചോദ്യങ്ങള്‍ക്ക്  ഉത്തരം കണ്ടെത്താന്‍ നമ്മള്‍ വളരെ കാലം ആയി പരിശ്രമിക്കുന്നു.


പ്രപഞ്ചത്തിന്റെ നിലനില്‍പ്പിനെ സംബന്ധിച്ച് സൈദ്ധാന്തിക ഭൌതികശാസ്ത്രജ്ഞര്‍ സിദ്ധാന്തിച്ച സ്റ്റാന്‍ഡേര്‍ഡ് മോഡലിലെ മനുഷ്യന് ഇനിയും പിടിതരാത്ത ഒരേയൊരു കണമാണ് ഹിഗ്സ് ബോസോണ്‍, ഇവയെ പ്രപഞ്ച നിര്‍മ്മിതിയുടെ അടിസ്ഥാന കണമായി പൊതുവെ കണക്കാക്കിവരുന്നു. ഈ കണങ്ങളുമായുള്ള സംഭര്‍ക്കത്തില്‍ നിന്നും മറ്റ് ആറ്റോമിക കണങ്ങളുടെ ഭാരത്തില്‍ വര്‍ദ്ധനവുണ്ടാവുന്നു എന്നാണ് പ്രപഞ്ചത്തിന്റെ സ്റ്റാന്‍ഡേര്‍ഡ് മോഡല്‍ രൂപീകരണത്തിനായി സ്വീകരിച്ച പ്രധാന വാദം.


പ്രപഞ്ചം (universe) എങ്ങനെയാണ് രൂപപ്പെട്ടത്, പ്രപഞ്ചത്തിനും അതിലെ പദാര്‍ത്ഥങ്ങള്‍ക്കും എവിടെ നിന്നാണ് പിണ്ഡം (mass) ലഭിച്ചത്, പ്രപഞ്ചത്തിന്റെ അടിസ്ഥാന ഘടകാംശം എന്ത് എന്ന ചോദ്യങ്ങള്‍ക്കുള്ള ഉത്തരം തേടിക്കൊണ്ട് ജനീവയില്‍ കുറച്ചുകാലമായി ഒരു ഗവേഷണം നടന്നുകൊണ്ടിരിക്കുകയാണ്.

ബ്രിട്ടീഷ് ശാസ്ത്രജ്ഞനായിരുന്ന പീറ്റര്‍ ഹെഗ്‌സാണ് ഇതു സംബന്ധിച്ച് ആദ്യമായി സിദ്ധാന്തം അവതരിപ്പിച്ചത്. പ്രശസ്ത ഇന്ത്യന്‍ ശാസ്ത്രജ്ഞനായിരുന്ന സത്യേന്ദ്രനാഥ ബോസിന്റെയും ഹെഗ്‌സിന്റെയും സ്മരണാര്‍ത്ഥമാണ് ദൈവകണത്തിന് "ഹിഗ്‌സ്‌ബോസോണ്‍" എന്ന പേര് നല്‍കിയിരിക്കുന്നത്.

ഹിഗ്സ് ബോസണ്‍ അഥവാ ദൈവകണം എന്നാലെന്ത്?


ഒരു ആറ്റത്തില്‍ പ്രോട്ടോണ്‍, ന്യൂട്രോണ്‍, ഇലക്‌ട്രോണ്‍ എന്നിങ്ങനെ ഉപ-ആറ്റോമിക കണികകള്‍ ഉണ്ട് എന്ന് നാം പഠിച്ചിട്ടുണ്ട്. ക്വാര്‍ക്ക്, ഫെര്‍മിയോണ്‍, ഗ്ലുയോണ്‍ എന്നിങ്ങനെയുള്ള ചെറുകണികകളാണ് പ്രോട്ടോണില്‍ ഉള്ളത്. ഒരു കണികയുടെ പിണ്ഡം അതിനുള്ളില്‍ ഉള്ള ചെറുകണികകളുടെ പിണ്ഡത്തിന് സമമാകണം. എന്നാല്‍ പ്രോട്ടോണിന്റെ ഉള്ളിലെ ചെറുകണികകളുടെ മൊത്തം പിണ്ഡത്തേക്കാള്‍ 80 മടങ്ങാണ് പ്രോട്ടോണിന്റെ പിണ്ഡം!

അപ്പോള്‍ പ്രോട്ടോണിനുള്ളില്‍ ‘ഭാരമുള്ള’ മറ്റെന്തോ ഉണ്ടെന്ന് വരുന്നു. ഈ ‘മിസ്സിംഗ്’ ആയ കണികയെ പറ്റി പല അഭ്യൂഹങ്ങളും നിലവിലുണ്ട്. ഈ കണികയുടെ പേരാണ് ഹിഗ്സ് ബോസണ്‍ അഥവാ ദൈവകണം. ഈ കണികയാണ് പ്രപഞ്ചത്തിന്റെ അടിസ്ഥാനം എന്നാണ് പല ശാസ്ത്രജ്ഞരും കരുതുന്നത്. ഈ തിയറിയുടെ അടിസ്ഥാനത്തില്‍ ശാസ്ത്രജ്ഞര്‍ പരീക്ഷണവും തുടങ്ങി.

ട്രില്യന്‍ കണക്കിന് പ്രോട്ടോണുകളെ എതിര്‍ദിശകളില്‍ നിന്ന് അതിവേഗത്തില്‍ കൂട്ടിയിടിപ്പിച്ചാല്‍ ക്വാര്‍ക്ക്, ഫെര്‍മിയോണ്‍, ഗ്ലുയോണ്‍, ഇലക്ട്രോ മാഗ്നറ്റിക് റേഡിയേഷന്‍, താപം എന്നിങ്ങനെയായി പ്രോട്ടോണുകള്‍ ചിതറും. ഇവയ്ക്കൊപ്പം ഹിഗ്സ് ബോസണ്‍ കണികയും പുറത്തുവരുമെന്ന കണക്കുകൂട്ടലിലാണ് ജനീവയ്ക്ക് അരികില്‍ ഭൂമിക്കടിയില്‍ ശാസ്ത്രജ്ഞര്‍ ഈ പരീക്ഷണം നടത്തിയത്.

പ്രോട്ടോണുകള്‍ കൂട്ടിയിടിച്ച് ചിതറിയപ്പോള്‍ ഹിഗ്സ് ബോസോണ്‍ കണികയുടെ സാന്നിധ്യത്തിന് തെളിവ് ലഭിച്ചു എന്നാണ് ശാസ്ത്രജ്ഞര്‍ ലോകത്തെ ഇപ്പോള്‍ അറിയിച്ചിട്ടുള്ളത്. 12400 കോടി - 12500 കോടി ഇലക്ട്രിക്ക് വോള്‍‌ട്ട് പരിധിയിലാണ് ഹിഗ്സ് ബോസോണ്‍ കണികകള്‍ ഉള്ളതെത്രെ. പ്രപഞ്ചത്തിലെ പദാര്‍ത്ഥങ്ങള്‍ക്ക് പിണ്ഡം നല്‍‌കുന്ന ഈ ദൈവികകണത്തെ പറ്റി കൂടുതല്‍ അറിവ് ലഭിച്ചാല്‍ പ്രപഞ്ചരഹസ്യത്തിലേക്കുള്ള താക്കോലാണ് മനുഷ്യകുലത്തിന് ലഭിക്കുക.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

 
Toggle Footer
Top