site under construction

Attention my dear Friends

ഈലോകം :- UNDER CONSTRUCTION

One comments

കന്യകുമാരിയിലക്ക് ഒരു സ്വാതന്ത്ര്യദിന യാത്ര

2:00 PM
ഹ ഹ ഹ ഹ ഹാ ഹാ ഹാ ........സമയം രാത്രി 11  മണി ..ബിബിന്‍ പൊട്ടി പൊട്ടി പൊട്ടനെ പോലെ ചിരിക്കുകയാണ്  അടക്കാനാവാത്ത ചിരി ...ഞാനും സൂരജും ഉമ്മറപ്പടിയില്‍  കാലെടുത്തു വച്ചപ്പോള്‍ തുടങ്ങിയതാണ് .. ഇതിന്റെ  ആരംഭം  രണ്ടു മൂന്ന് ദിവസം മുന്‍പാണ്‌ തുടങ്ങിയത് . ഈ വരുന്ന ബുധന്‍ സ്വാതന്ത്ര്യ ദിനമല്ലേ നമ്മുക്കൊന്ന്   ഈ സ്വാതന്ത്രം  ആസ്വദിക്കുണ്ടേ ? ഇന്ത്യയില്‍ എവിടെയും സഞ്ചരിക്കാനുള്ള സ്വാതന്ത്രം അവകാശമായി  നമ്മുക്ക്  കിട്ടിയില്ലേ അതുകൊണ്ട് തന്നെ നമുക്ക് ഒരു യാത്ര പോയാല്ലോ ??  സൂരജ്  ചോദിച്ചു ...!! ശരി ഞാന്‍  സമ്മതിച്ചു .. ജോസഫ്‌  അവിടെ തയ്യാറായി നില്‍പ്പുണ്ടായിരുന്നു . നമ്മുക്ക് ബുധന്‍ രാവിലെ തന്നെ പോയേക്കാം ..ജോസഫ്‌  പറഞ്ഞു ..ഇനി ബിബിന്റെ ഊഴം..  ഞാന്‍ വരുന്നില്ല ... നിങ്ങളരോക്കെയാ പോകുന്നത് .??..!!! അവന്റെ ആ ചോദ്യം അവിടെ മുഴച്ചു നിന്നു . മാനത്തും മറ്റുളവരുടെയും മുഖത്തും ഒരു വലിയ ചോദ്യചിഹനം പ്രത്യക്ഷപ്പെട്ടു.....'?'.....
ഹ ഹാ ഹ ഹാ ഹാ .. അവന്‍ ചിരി തുടങ്ങി ...   നിരുല്‍സാഹി എന്ന്  മുദ്ര കുത്തപ്പെട്ട സൂരജിന്റെ മനസ്സിലേയ്ക്ക്  ഒരാണി കുത്തി തറച്ചുകൊണ്ട് അവന്‍ പറഞ്ഞു 'നടന്നത്  തന്നെ .. ' ഒരു നിമിഷത്തെ ശങ്കക്ക്  ശേഷം അവന്‍ ആ അണി വലിച്ചൂരി താഴെ ഇട്ടു പറഞ്ഞു . .. 'കാണാം ആരുവന്നില്ലങ്കിലും ഞാന്‍ ഒറ്റക്ക്  ആണെങ്കിലും പോകും ..'!!!....  സൂരജിന്റെ ഈ ഭിഷ്മ ശപഥത്തില്‍  ദിക്കുകളെട്ടും ഞെട്ടിവിറച്ചു ..  പുഷ്പ വ്രഷ്ടിക്കു പകരം   ഒരു മഴ സാധാരണ മഴ പെയ്യും എന്ന്  ഞാന്‍ കരുതി എങ്കിലും നടന്നില്ല ..ടോബിനു വീട്ടില്‍ എന്തോ പരിപാടി ഉണ്ടത്രേ ..!! ഫൈസലിനു  വ്രതം .. !! ..ദിവസത്തിന്റെ ദളങ്ങള്‍ ഓരോന്നായി കോഴിഞ്ഞു  വീണുകൊണ്ടിരുന്നു.. തലേ ദിവസം മുവരും ഒത്തു കുടി  പ്ലാനും എസ് റ്റി മേറ്റ്‌ ഉം   ഒന്ന്  കുടി  ഉറപ്പിച്ചു ... ഓഗേസ്റ്റ്  15  .. കൃത്യം 6  മണിക്ക്  തന്നെ സോപാന സംഗിതം ഉറക്കത്തിന്റെ പുതപ്പിനെ കീറി ദുരെയെറിഞ്ഞു..രാത്രി മഴ പതിവ്  പോലെ ചിരിച്ചുല്ലസിച്ച്‌ പോകാന്‍ മറന്നത് പോലെ  കണ്ണിരോലിപ്പിച്ചു ഭ്രാന്തിയെ പോലെ ചിലക്കുന്നു .. ഞാന്‍ ആ കണ്ണിരിലുടെ നടന്നു ..ഇംഗ്ലീഷ്  ബാലികേറ മലയില്‍ കയറാന്‍ ഞാന്‍ തയ്യാറെടുക്കാന്‍  ഒരു പത്രവും വാങ്ങി ചായ കുടിച്ചു തിരിച്ചെത്തിയപ്പോഴും  സൂരജ്ന്റെയും ബിബിന്റെയും കൂര്‍ക്കം വലി വിടിനെ കുലുക്കുന്നു. ഏകദേശം 7  മണി ആയപ്പോള്‍ സൂരജിന്റെ ഫോണ്‍ ചിലച്ചു . അങ്ങേ തലക്കല്‍ ജോസഫ്‌ .. ഇന്നലത്തെ സമോസ പണി പറ്റിച്ചത്രേ .. അതിസാരവും ചര്‍ദ്ദിയും കൊണ്ടവന്‍ വലയുകയാണത്രെ.....!!!   വെളിയില്‍ മഴക്ക്  ശക്തി കുടുന്നു .. 

                             സൂരജ്  ശങ്കയോടെ വെളിയിലക്ക് നോക്കി ..എന്നിട്ട്  ദ്രഡനിശ്ചയത്തോടെ ചോദിച്ചു .. നമ്മുക്ക് പോയേക്കാം അല്ലേ ..!!?..   സമയം 8  മണി .9 .50  നു ആണ്  കന്യാകുമാരിക്ക് ട്രെയിന്‍ ..വേഗം കുളിച്ചു തയ്യാറായി  കഴ് കൂട്ടത്തുനിന്നു ബസില്‍ തമ്പനൂര്‍ക്ക് ...10  മണി ഞാന്‍ പോക്കുന്നു എന്ന്  കൂവി കൊണ്ട്  ട്രെയിന്‍ മുന്നോട്ടു പോകുന്നു .. ഒരുവിധത്തില്‍ ടിക്കറ്റ്‌ എടുത്തു ട്രെയിനില്‍ ഓടി കയറി .. സ്ലീപെര്‍ ക്ലാസ്സില്‍ ആണ്  കയറിയിരിക്കുന്നത് ..പുറകോട്ടു നടന്നു അവസാനം കണ്ട കോച്ചില്‍ ഇരുന്നു .. ജനറല്‍ കംപാര്‍ട്ട്മെന്റില്‍ നല്ല തിരക്കായിരുന്നു എങ്കിലും ഞങ്ങള്‍ കയറിയ ഈ ബോഗി ഏകദേശം വിജനമായിരുന്നു ..കട്ടില്‍ കണ്ട കുംഭ കര്‍ണ്ണനെ പോലെ ഒരു സീറ്റ്‌ ലേക്ക് ചാഞ്ഞു .
                                  ഉറക്കത്തിന്റെ താളതിന്നുസരിച്ചു അവന്റെ കുംഭ ഉയര്‍ന്നു താണു പോയ്കൊണ്ടിരുന്നു .ഞാന്‍ ജനാലയിലുടെ വെളിയിലെ കാഴ്ചകള്‍ കണ്ടുകൊണ്ടിരുന്നു . ജനല്കരികില്‍ ഇരുന്നുള്ള യാത്ര അന്നും  ഇന്നും എനിക്ക്   പ്രിയപ്പെട്ടതാണ് .ട്രെയിന്‍ ഒരു ഭ്രാന്തനെ പോലെ ഇരുണ്ട ഗുഹകളിളുടെയും വാഴതോപ്പിലുടെയും  കുകി വിളിച്ചു പായുകയാണ് .മഴ മാറിയ നല്ല തെളിഞ്ഞ കാലാവസ്ഥ .വെള്ളമില്ലാത്ത നാടെന്നു ഞാന്‍ കരുതിയിരുന്ന ഈ നാട്ടില്‍ നിറയെ കുളങ്ങളും പാടങ്ങളും .!!.. ഞാന്‍ എന്റെ നാടിനെ കുറിച്ചോര്‍ത്തു ..നിറയെ പാടവും കുളങ്ങളും മലകളും ഉണ്ടായിരുന്ന സുന്ദരമായ നാട്  , ഇന്നു അവയുടെ സ്ഥാനത്ത് കുറച്ചു വിടുകളും മലയുടെ സ്ഥാനത്ത്   മണ്ണെടുത്ത്   നഗ്നമാക്കപെട്ട കുറെ തരിശു ഭുമികളും മാത്രം ..വേനല്‍ കാലത്ത് പോലും യഥേഷ്ടം വെള്ളം ഉണ്ടായിരുന്ന നാട്ടിലെ ജനങ്ങള്‍ ഇന്നു വേഴാമ്പലിനെ പോലെ മഴ കാത്തു കഴിയുന്നു .ട്രെയിന്‍ അങ്ങനെ മുന്നോട്ടു കുതിക്കുകയാണ് . മഞ്ഞില്‍ കറുത്ത അക്ഷരത്തില്‍ എഴുതിയ നാഗര്‍കോവില്‍ എന്നെഴുതിയ സ്റ്റേഷന്‍ ഞങ്ങളെ കടന്നു പോകുന്നു . നമ്മുടെ മണ്ണാറശാല പോലെ നാഗങ്ങളുടെ ഒരു അമ്പലം ഇവിടെ കാണും എന്നു ഞാന്‍  വിചാരിക്കുന്നു . ശരിയാണോ എന്തോ ?? അവന്‍ ഇപ്പോളും ഉറക്കമാണല്ലോ .. അങ്ങനെ വിട്ടാല്‍ പറ്റില്ലാലോ ...ഏകദേശം 12.15 നു ഞങ്ങള്‍ കന്യാകുമാരിയില്‍ എത്തി .ഒരു വലിയ സ്റ്റേഷന്‍നായിരുന്നു ഞങ്ങള്‍ പ്രതിക്ഷിച്ചിരുന്നത് , എന്നാല്‍ എത്തി ചേര്‍ന്നതോ ഒരു ചെറിയ സ്റ്റേഷനില്‍ .. അത് കൊണ്ട് തന്നെ ഞങ്ങള്‍ കുറച്ചു നേരം ട്രെയിനില്‍ തന്നെ ഇരുന്നു .എല്ലാവരും ഇവിടെയാണ് ഇറങ്ങുന്നത് എന്നു കണ്ടു ഞങ്ങളും ഇറങ്ങി .തിരിച്ചു പോകുന്ന ട്രെയിന്‍ നോക്കി . 7.20 നു ഒരു നിസമുദിന്‍ എക്സ്പ്രസ്സ്‌  ഉണ്ട് ,അതിനു തിരിച്ചു പോകാം ഞങ്ങള്‍ തീരുമാനിച്ചു . സ്റ്റേഷന്‍ നു വാതുക്കല്‍ എത്തിയപ്പോള്‍ കുറെ ഓട്ടോകാര്‍ ബീച്ചില്‍ കൊണ്ടുപോകാം എന്നു പറഞ്ഞു ഞങ്ങളുടെ പുറകെ കുടി . നാടോടി കാറ്റിലെ അറബികള്‍ എത്തിയ മദ്രാസ്‌ ആണ് എനിക്കോര്‍മ വന്നത് .റെയില്‍വേ പാളം ഇവിടെ തിരുകയാണ് . മുന്‍പില്‍ കടല്‍ ആണല്ലോ ഞാന്‍ ഓര്‍ത്തു . നല്ല വെയില്‍ ..
                                       ആദ്യം ഒരു ചായ കുടിക്കാം ഞാന്‍ പറഞ്ഞു ..തൊട്ടു മുന്‍പില്‍ ഒരു ഹോട്ടല്‍ ..മലയാളത്തിലും തമിഴിലും ഇംഗ്ലീഷിലും എഴുതിയിട്ടുണ്ട് ..'ഊണ്  റെഡി '. 'എന്നാ പിന്നെ ഉണ്ടിട്ടു തന്നെ ബാക്കി കാര്യം . മലയാളത്തില്‍ എഴുതിയിരിക്കുന്നത്  കൊണ്ട് ഇത് മലയാളികളുടെ കട ആയിരിക്കും  ,തമിഴന്‍ മാരുടെ ഹോട്ടലില്‍ കയറിയാല്‍ പച്ചരി ചോറ് കഴിക്കേണ്ടി വരും ,' സൂരജ് പറഞ്ഞു .. തുമ്പ പൂ ചോറ്  പ്രതിക്ഷിച്ച ഞങ്ങളുടെ  മുന്‍പില്‍ എത്തിയത് പച്ചരി ചോറ് തന്നെ ആയിരുന്നു .കന്യാകുമാരി കേരളത്തിന്റെ,  ഭാഗം ആയിരുന്നു എന്നും ഇന്നും ഒരു പാട്  മലയാളികള്‍ താമസിക്കുന്ന സ്ഥലം ആയതിനാലും എല്ലാ കടകളിലും മലയാളത്തിലും എഴുതിയിട്ടുണ്ടാവും എന്നു  ഞങ്ങള്‍ ഓര്‍ത്തു .ഞങ്ങള്‍ പുറത്തിറങ്ങി . റോമിങ്ങില്‍ ഗൂഗിള്‍ മാപ്പ്  ഞങ്ങളെ ചതിച്ചു . നെറ്റ് കിട്ടുന്നില്ല . ഒടുവില്‍ വഴിയില്‍ കണ്ട ആളോട് ചോദിച്ചു ഞങ്ങള്‍ ബീച്ചിലേക്ക് നടന്നു . സ്റ്റേഷന്‍ ന്റെ അടുത്ത് തന്നെ ആണ് ബീച്ച് .    ഗാന്ധി സ്മൃതി ,കന്യാകുമാരി  ക്ഷേത്രം , വിവേകാനന്ദപ്പാറ,  തിരുവള്ളുവര്‍ പ്രതിമ , ത്രീവേണി സംഗമം  എല്ലാം അടുത്തടുത്ത്‌  തന്നെ .ഞങ്ങള്‍ ആദ്യം ഗാന്ധി സ്മൃതിയിലക്ക്  നടന്നു .ഗാന്ധിജിയുടെ  മരണശേഷം  ചിത ഭസ്മം സുക്ഷിച്ച സ്ഥലമാണത്രേ   ഗാന്ധി സ്മൃതി .2  രൂപ പാദ രക്ഷ സുക്ഷികാന്‍ കൊടുത്തു ഞങ്ങള്‍ ഗാന്ധി സ്മൃതിയില്‍ കയറി .ഒരു നോര്‍ത്ത്  ഇന്ത്യന്‍ അമ്പലത്തിന്റെ ലൂക്കിലാണ്  സ്മൃതി മണ്ഡപം പണിതിരിക്കുന്നത്  .  നടുവില്‍ ചിതാ ഭസ്മം സുക്ഷിച്ചിരുന്ന പീഠം , ഒക്ടോബര്‍ 2  ന്  ആ പീഠത്തില്‍ സുര്യ പ്രകാശം പതിക്കുന്ന തരത്തിലാണ് അതിന്റെ നിര്‍മ്മിതി .ചുമരില്‍  സ്വാതന്ത്ര്യ സമര ത്തിന്റെ ത്യാഗ സ്മരണകള്‍ വിളിച്ചോതുന്ന ചിത്രങ്ങള്‍ .ഞങ്ങള്‍ വരാന്തയില്‍ കുറച്ചു നേരം ഇരുന്നു .ചുറ്റും ധാരാളം ആളുകള്‍ , കുറച്ചു പെണ്ണുങ്ങള്‍  ഗാന്ധി  സ്മൃതി യുടെ മുന്‍പ്പിലിരുന്നു ഉച്ചത്തില്‍ സംസാരിക്കുകയും ചിരിക്കുകയും ബഹളം വയ്ക്കുകയും ചെയ്യുന്നു, ഒരു ഗാര്‍ഡ അവരെ ഒഴുവാക്കുന്ന തിരക്കിലാണ് .     ഇന്നു സ്വാതന്ത്ര്യ സമരം നമുക്ക് കഥകള്‍ മാത്രം. ഒരു വിദേശി തന്റെ ടാബ് ലെറ്റില്‍ ഗാന്ധി യെ സെര്‍ച്ച്‌  ചെയുന്നത് കണ്ടപ്പോള്‍ എനിക്കോര്‍മ്മ വന്നത്  രംഗ് ദെ ബസന്തി  സിനിമയാണ്  .ഭഗത് സിംഗ് ,ചന്ദ്രശേഖര്‍ ആസാദ്‌ , സുഖ ദേവ്  എന്നിവരെയും .. ആമിര്‍,സിദ്ധാര്‍ത് ,ശര്‍മന്‍  ജോഷി , മാധവന്‍ എന്നിവര്‍കൊപ്പം  മഹത്തായ ഇന്ത്യ ഷൂട്ട്‌ ചെയ്യാന്‍ എത്തിയ വിദേശ വനിതെയും ആയിരുന്നു എന്റെ മനസ്സിലേക്ക്  ഓടി എത്തിയത് .കുറച്ചു നേരം ഇരുന്നു   വിശ്രമിച്ച ശേഷം ഞങ്ങള്‍ വിവേകാന്ദപ്പാറയിലക്ക് പോകാന്‍ തീരുമാനിച്ചു .  
 
                                                           വിവേകാന്ദന്‍  ഈ കടല്‍ നിന്തി ആ പാറപ്പുറത്തിരുന്നു ധ്യാനിച്ചതിനു ശേഷം ആണ് , ലോക മത സമ്മേളനത്തിന് പോയതും ഇന്ത്യയുടെ അഭിമാനം എന്നും ഉയര്‍ത്തിപിടിക്കുന്ന   പ്രസംഗം ചെയ് തതും .ഇന്ത്യന്‍ യുവത്വത്തിന്റെ സിംഹ ഗര്‍ജനമായ ആ ഗംഭിര്യ തേജസ്സിന്റെ ഓര്‍മ്മകള്‍ നിറഞ്ഞു നില്‍ക്കുന്ന  വിവേകാന്ദപ്പാറ,അവിടേക്ക് പോകുവാന്‍ ബോട്ട്  സര്‍വീസ് ന്  30  രൂപ കൊടുത്തു പാസ്‌  വാങ്ങി . ഗവര്‍മെന്റി ന്റെ   കിഴിലുള്ള പൂമ്പുഹാര്‍  ഷിപ്പിംഗ് കോര്‍പ്പ്റെഷന്‍ ഇവിടെ ബോട്ട് സര്‍വീസ് നടത്തുന്നത് . എല്ലാവരും ലൈഫ്  ജാക്ക് റ്റ്    എടുക്കണമെന്ന്  നിര്‍ബന്ധമാണ്‌ .. ധരിക്കണമെന്ന് നിര്‍ബന്ധമില്ല.. നമ്മുടെ നാട്ടിലെ ഹെല്‍മെറ്റ്‌  നിയമം പോലെ ...മിക്കവാറും എല്ലാവരും അത്  എടുത്തു  കെ യ്യില്‍ പിടിച്ചിരിക്കുന്നു . ഞാന്‍ എന്തായാലും പടച്ചട്ട അണിഞ്ഞു എന്റെ ആദ്യ കടല്‍ യാത്രക്ക് ഒരുങ്ങി .വിവേകാന്ദപ്പാറയില്‍ കയറാന്‍ 10  രൂപ പാസ്‌ എടുക്കണം , കുടുമ കെട്ടിയ അന് ധ്രാകാര്‍,ഹിന്ദി ,തമിഴ, ബംഗാളി ,മലയാളം ഭാഷകള്‍ സംസാരിക്കുന്നവര്‍, കഷായ വസ്ത്രധാരികള്‍,തുടങ്ങി പല തരത്തിലുള്ള ആളുകള്‍ പാസ്സിനായി ലൈന്‍ നില്കുന്നു . ആദ്യം ഞങ്ങള്‍ പോയത്  ശ്രീപാദ പാറ കാണാന്‍ ആണ് ,   പരമ ശിവനെ ഭര്‍ത്താവായി ലഭിക്കാന്‍ കന്യകയായ  ദേവി പാര്‍വതി തപസു ചെയ്ത സ്ഥലം ആണത്രേ ഇത് . കന്യകയ ദേവിയുടെ പാദം പതിഞ്ഞ  പാറയാണത്രെ     ശ്രീപാദപാറ . ശേഷം വിവേകാന്ദന്റെ ഓര്‍മ്മകള്‍ അലയടിക്കുന്ന ക്ഷേത്രത്തിലേക്ക് .ലോഹത്തിലുള്ള പുര്‍ണ്ണകായ  പ്രതിമ അദ്ദേഹം ധ്യനിച്ചിരുന്നടത്ത് പണിതിരിക്കുന്നു .ഗാംഭിര്യ തേജസോടെ ഇന്ത്യന്‍ യുവത്വ്‌ ത്തിന്റെ   പ്രതികം, ഹിന്ദുവിന്റെ വഴികാട്ടി   തല ഉയര്‍ത്തിപിടിച്ചു നില്‍ക്കുന്നു . കുറച്ചു നേരം അവിടെ ഇരുന്ന ശേഷം ആശ്രമത്തില്‍ തന്നെ ഉള്ള മെഡിറ്റെഷന്‍  സെന്റെറിലേക്ക്  പോയി .  ഓം കാര നാദത്തോടൊപ്പം ധ്യാനിച്ചിരിക്കാന്‍ ഒരു  കേന്ദ്രം , കുറച്ചു നേരം എല്ലാം മറന്നൊരു  ധ്യാനം  .   ശേഷം വിവേകാനന്ദ ബുക്ക്‌ സ്ടാളിലക്ക് , വിവിധ ഭാഷകളില്‍ എഴുതിയ വിവിധ ബുക്കുകള്‍ .ആരെയും ആകര്‍ഷിക്കുന്ന വാക്കുകള്‍ .മാനവ സേവയാണ്  മാധവ സേവ എന്നുപദേശിച്ച, അരക്ഷരനിലും ആശരണനിലും  ശിവന്‍ വസിക്കുന്നതെന്നും പറഞ്ഞ .ജീവിതപ്രശ്നങ്ങളെ എങ്ങനെ നേരിടേണ്ടു എന്നറിയാതെ പരിഭ്രമിച്ചു ഉഴലുന്ന  ആളുകള്‍ക്കു വെളിച്ചവും ധൈര്യവും വീര്യവും നല്കുന്ന ആത്മ വിശ്വാസം വാനോളം ഉയര്‍ത്തുന്ന തുലിക സുക്തങ്ങള്‍ .. ഞാന്‍ ഒന്ന് രണ്ടു പുസ്തകങ്ങള്‍ വായിച്ചിട്ടുണ്ട് . എനിക്ക്  എന്റെ  ജിവീതത്തില്‍ എന്തെങ്കിലും മാറ്റം ഉണ്ടായിട്ടുണ്ടെങ്കില്‍ ഞാന്‍ ആ ബൂക്കുകളോടും    വിവേകാനന്ദനോടും കടപ്പെട്ടിരിക്കുന്നു . പുതിയ ഒരു ബുക്ക്‌ വാങ്ങണം എന്നുണ്ടായിരുന്നു എങ്കിലും ഖജനാവിന്റെ കാര്യമോര്‍ത്തു വേണ്ടന്നു വച്ചു. ഉദയ സുര്യനെ സ്ഥാനം കാണിക്കുന ഒരു ക്ലോക്കും ,സുര്യന്റെയും  നിഴല്‍ന്റെയും  സ്ഥാനം അറിയാന്‍ സാധിക്കുന്ന ഒരു ക്ലോക്കും പാറയില്‍ ഉണ്ടായിരുന്നു .ത്രീ വേണി സംഗംമത്തിന്റെ ഗംഭിര്യത്തില്‍ ഇളകിയാര്‍ക്കുന്ന കടലും എന്നെ പറത്തികൊണ്ടുപോകും എന്ന്  വെല്ലുവിളിച്ചു വീശുന്ന തണുത്ത കാറ്റും , ഭിമാകാരനായ തിരുവള്ളുവര്‍ പ്രതിമയും വേദാന്തത്തിന്റെ ഈറ്റില്ലമായ  വിവേകാനന്ദ പാറയും എന്നെ പറഞ്ഞറിയിക്കാന്‍ ആവാത്ത അനുഭുതിയുടെ
ലോകത്തെത്തിച്ചു.  
                              ഇനി    തിരുവള്ളുവര്‍  പാറയിലേക്ക്‌  ..  പടികള്‍ കയറി എത്തിയത്  133  അടി ഉയരമുള്ള ആ ഭിമകരമായ  പ്രതിമയുടെ പാദത്തില്‍ ..  തമിഴ് സാഹിത്യത്തിലെ അനശ്വരകാവ്യങ്ങളിലൊന്നായ തമിഴ വേദം എന്നറിയപെടുന്ന  തിരുകുറലിന്റെ കര്‍ത്താവായ തിരുവള്ളുവരോടുള്ള ആദരം ആണ്  ഈ പ്രതിമ .കന്യാകുമാരി , അമ്ബസമുദ്രം, ശങ്കരപുരം  എന്നി മൂന്ന്   സ്ഥലത്തില്‍ നിന്നുമാണ്     അതിനവശ്യമായ കല്ല്‌ ശേഖരിച്ചത് . Dr . V . ഗണപതി   സ്ഥപടി   ആണ്  ഈ പ്രതിമ  ഡിസൈന്‍ ചെയ്തിരിക്കുനത് . ശക്തമായ കാറ്റില്‍ നമ്മുടെ ദേശിയ പതാക പാറിക്കളിക്കുന്നു , കുറച്ചു നേരം അവിടെ ചിലവഴിച്ച ശേഷം കരയിലക്ക് ..അമ്പലങ്ങളാല്‍ ചുറ്റപ്പെട്ട ഈ     സ്ഥല ത്തെ കല്ലുകളില്‍ തിരുവിതംകുറിന്റെ ശംഖു ചിഹ്നത്തോടെ മലയാളത്തിലും മണ്ഡപങ്ങളുടെ പേര് കൊത്തി വച്ചിരിക്കുന്നു . ത്രിവേണി സംഗമം  ഇവിടെ അറബി കടല്‍ , ഇന്ത്യന്‍ മഹാ സമുദ്രം , ബംഗാള്‍ ഉള്‍ കടല്‍ എന്നി കടലുകളുടെ  സംഗമം ആണ് . ഇവിടെ ധാരാളം സഞ്ചാരികള്‍ കടലില്‍ ഇറങ്ങി കുളിക്കുന്നു . ഒരു തോര്‍ത്ത്‌ കിട്ടിയിരുനെങ്കില്‍ .. ... സൂരജ് ... നീന്തിയേനെ .. ഏതോ കോളേജ്  കുട്ടികള്‍ കാണുന്നവര്‍ക്കെല്ലാം  ജയ്  വിളിച്ചു ഞങ്ങളെ കടന്നു പോയി ..സമയം 6  മണി കഴിഞ്ഞിരിക്കുന്നു .. ട്രെയിന്‍ 7 20 നാണ് , സുരയസ്ത്മയം കണ്ടു നമ്മുക്ക് തിരിച്ചു പോകാം ഞങ്ങള്‍ തിരുമാനിച്ചു മുന്‍പോട്ടു നടന്നു , ഒരു പാര്‍ക്ക്‌ പോലെ ഒരു സ്ഥലം .. കോണ്‍ക്രിറ്റ്  ബഞ്ച് കള്‍ കടലിനഭിമുകമായി പണിതിട്ടിരിക്കുന്നു . തോട്ടപുറത്തു വ്യൂ ടവര്‍ .. ഞങ്ങള്‍ ഒരു ബഞ്ചില്‍ കയറി സ്ഥാനം ഉറപ്പിച്ചു. ആകാശം കുറെ കറുത്തിരിക്കുന്നു , നല്ല മഴ പെയ്യാന്‍ സാധ്യത ഉണ്ട് .ഞങ്ങള്‍ അങ്ങനെ അസ്തമയം കാണണ്ട എന്ന മട്ടില്‍ സൂര്യന്‍ ഒളിച്ചു കളിച്ചു . കുറച്ചു നേരം ഞങ്ങള്‍ അവിടെ ഇരുന്ന ശേഷം ഒരു ചായയും വടയും കഴിച്ചു റെയില്‍വേ സ്റ്റേഷനില്‍ എത്തി . 
                               രാവിലെ പ്ലാന്‍ ചെയ്തതനുസരിച്ച്  കുറച്ചു സ്ഥലങ്ങള്‍ കാണാന്‍ ബാക്കി കിടപ്പുണ്ട് ,കന്യാകുമാരിക്ക് ആ പേര് നല്‍കിയ കന്യാകുമാരി ക്ഷേത്രം, തിരുവിതാംകുര്‍ രാജവംശത്തിന്റെ തടിയില്‍ നിര്‍മ്മിച്ച ഇന്ത്യയിലെ ആ രിതിയിലെ ഏക രാജകൊട്ടാരം 'പത്മനാഭപുരം പാലസ് ', മാര്‍ത്താണ്ഡ വര്‍മയുടെ   ഉദയഗിരി  ഫോര്‍ട്ട്‌  ,സുചിന്ദ്രം ക്ഷേത്രവും അവിടുത്തെ ഹനുമാന്‍ വിഗ്രഹവും ,സുചിന്ദ്രം ഗ്രാമം   അങ്ങനെ കുറച്ചു  സ്ഥലങ്ങള്‍, ഇനി എത്തുമ്പോള്‍ ഇവിടേക്ക് പോകാം എന്ന വിചാരത്തോടെ ടിക്കറ്റ്‌    പറഞ്ഞു , 'രണ്ടു തിരുവന്തപുരം '.. തിരുവന്തപുരത്തിനി നാളെ രാവിലെ 9 നെ ട്രെയിന്‍ ഒള്ളു ..അപ്പൊ നിസമുദിന്‍  ട്രെയിനോ ... അത്  തിരുവന്തപുരം വഴിയല്ലേ പോകുന്നത് .. ഞങ്ങളെ പറ്റിക്കാന്‍ നോക്കണ്ട എന്ന ഭാവത്തോടെ സൂരജ് ചോദിച്ചു .. അത്  വയ തമിള്‍നാട്  ആണ്  .. അങ്ങോട്ട്‌ പോകില്ല വേണമെങ്കില്‍ നാഗര്‍കോവില്‍ ഇറങ്ങാം ..  ഞങ്ങള്‍  നാഗര്‍കോവില്‍ ഇറങ്ങി ..വടശേരി ബസ്‌ സ്റ്റാന്‍ഡില്‍ നിന്നേ ബസ്‌ ഉള്ളത്രെ ..!! .അങ്ങോട്ട്‌ പോകാന്‍ വഴി ചോദിച്ചപ്പോള്‍ എല്ലാരും പറയുന്നു 1 ,2  അല്ലെങ്കില്‍ 3  നമ്പര്‍ ഉള്ള ബസില്‍ കയറിയാല്‍ മതി .. എല്ലാ ബോര്‍ഡും തമിഴില്‍ .. വരുന്ന ബസിന്റെ എല്ലാം നമ്പര്‍ 100 നു മുകളില്‍ . വേറെ ഒരാളോട് ചോദിച്ചപ്പോള്‍ പറഞ്ഞു A , B , C , D  ഒന്നും നോക്കണ്ട  1 ,2  അല്ലെങ്കില്‍ 3  നമ്പര്‍ ഉള്ള ബസില്‍ കയറിയാല്‍ മതി , അല്ല ഇനി ബസിന്റെ രജിസ്റ്റര്‍ നമ്പര്‍ ആണോ ഈ പറയുന്നത് .. നോകുമ്പോള്‍ അതും തമിഴില്‍ .. അവസാനും ഒരു പുള്ളി പറഞ്ഞു ദാ ആ ബസില്‍ കയറിയാല്‍ മതി .. രക്ഷ പെട്ടു..അങ്ങനെ സ്റ്റാന്‍ഡില്‍ എത്തി ബസ്‌ കയറി തിരിച്ചത്തിയപോള്‍ ആണ് ഫ്രണ്ട്  സില്‍ ശ്രീനിവാസന്‍ ചിരിക്കുന്നപോലെ ബിബിന്‍ നിന്ന്  ചിരിക്കുന്നു ..   അവിടൊരു ടാര്‍ വീപ്പ ഉണ്ടെകില്‍ ബിബിനെ പിടിച്ചു അതില്‍ പിരട്ടി എടുത്തേനെ എന്ന ഭാവത്തോടെ സൂരജ് നില്കുന്നു . എന്തായാലും എന്റെ ഈ കന്യാകുമാരി യാത്ര ഒരു സംഭവം തന്നെ . നിരുല്‍സാഹി എന്ന ചാപ്പ കുത്തിയ പാട് മായും എന്ന  ആശ്വാസത്തില്‍ സൂരജ് ..ഇളിഭ്യനായി നിന്ന് ചിരിക്കുകയാണ്  ബിബിന്‍ ..ഇത്  ഞങ്ങളെ ബാധിക്കുന്ന പ്രശ്നമല്ല എന്ന ഭാവത്തില്‍ നടക്കുകയാണ് ഫൈസലും ടോബിനും .ജോസഫ്‌ ഏതാണാവോ അവന്റെ ഭാവം ..
 

1 comments:

 
Toggle Footer
Top