site under construction

Attention my dear Friends

ഈലോകം :- UNDER CONSTRUCTION

0 comments

വൈറസ്‌ .........ഹാക്കിംഗ്‌ ....................

12:20 AM

ഫേസ്‌ബുക്കിലേക്ക്‌ ഫോട്ടോകള്‍ അപ്‌ലോഡ്‌ ചെയ്യുന്നവര്‍ സൂക്ഷിക്കുക. ഫോട്ടോയ്‌ക്കൊപ്പം ഫേസ്‌ബുക്കിലെത്തുക നിങ്ങളെക്കുറിച്ചുളള വിവരങ്ങളാകും. ഇന്ത്യന്‍ വംശജനായ കമ്പ്യൂട്ടര്‍ ശാസ്‌ത്രജ്‌ഞന്‍ ആമിര്‍ ഹൗമന്‍സദര്‍ ആണ്‌ ഹാക്കര്‍മാരുടെ പുതിയ തന്ത്രം പുറത്തുകൊണ്ടുവന്നത്‌ . Botnetകളുടെ സഹായത്തോടെയാണ്‌ ഹാക്കിംഗ്‌ നടക്കുന്നത്‌ . (ഇന്റര്‍നെറ്റ്‌ ബന്ധമുള്ള , ഹാക്കര്‍മാരുടെ നിയന്ത്രണത്തിലുളള കമ്പൂട്ടറുകളെയാണ്‌ ബോട്ട്‌സ് എന്ന്‌ വിളിക്കുന്നത്‌ . ആകമണത്തിനിരയാകുന്ന കമ്പ്യൂട്ടറുകള്‍ ബോട്ട്‌നെറ്റിന്റെ ഭാഗമാകും) ചിത്രങ്ങള്‍ വഴി വിവരങ്ങള്‍ ശേഖരിക്കാന്‍ Stegobotഎന്ന ബോട്ട്‌നെറ്റിനെയാണ്‌ ഉപയോഗിക്കുക.

ഇമെയിലുകള്‍ വഴിയാകും Stegobot കമ്പ്യൂട്ടറുകളുടെ നിയന്ത്രണം ഏറ്റെടുക്കുക. സംശയകരമായ വെബ്‌ സൈറ്റുകളില്‍ നിന്നാകും ഇത്തരം മെയിലുകള്‍ അയക്കുക. പിടിച്ചെടുക്കുന്ന കമ്പ്യൂട്ടര്‍ നേരിട്ട്‌ ബോട്ട്‌മാസ്‌റ്ററുമായി ബന്ധപ്പെടില്ല. steganography എന്ന സാങ്കേതിക വിദ്യ ഉപയോഗിച്ച്‌ കമ്പ്യൂട്ടറുകളെക്കുറിച്ചുള്ള വിവരങ്ങള്‍ ഇവ ചിത്രങ്ങളില്‍ സംഭരിക്കും. പിന്നീട്‌ ഫേസ്‌ബുക്കിലെ സുഹൃത്‌പട്ടികയിലൂടെ ബോട്ട്‌മാസ്‌റ്ററിന്‌ വിവരങ്ങള്‍ എത്തിക്കും. ഫേസ്‌ ബുക്കില്‍ ചിത്രങ്ങള്‍ കാണാനെത്തുന്ന സുഹൃത്തുക്കളും ആക്രമിക്കപ്പെടും.

ആമിയുടെ പേരിലും വൈറസ്‌ 

മൈക്കല്‍ ജാക്‌സണിന്‌ പിന്നാലെ ആമി വിന്‍ഹൗസിന്റെ മരണവും സൈബര്‍ 'അധോലോകം' ആഘോഷിക്കുന്നു. ആമിയുടെ മരണത്തിന്‌ ശേഷം വൈറസ്‌ ആക്രമണങ്ങള്‍ 30 % കൂടിയെന്നാണ്‌ റിപ്പോര്‍ട്ട്‌ . ആമിയുടെ മരണത്തെക്കുറിച്ചുള്ള വെളിപ്പെടുത്തലുകള്‍ എന്ന വ്യാജേനെയാണ്‌ സ്‌പാമുകള്‍ പ്രചരിക്കുന്നത്‌ . ഇ മെയിലുകള്‍ ഹാക്ക്‌ ചെയ്‌തതായും, ധനകാര്യ വിവരങ്ങള്‍ നഷ്‌ടപ്പെട്ടതായുമുള്ള പരാതികള്‍ ലഭിച്ചതായി ബാംഗ്ലൂര്‍ പോലീസും സ്‌ഥിരീകരിച്ചു. Amy Winehouse dies, leaves advertisers in a tizzy എന്ന തലക്കെട്ടിലെത്തിയ ഇ മെയില്‍ സന്ദേശം തുറന്നവരുടെ കമ്പ്യൂട്ടറുകള്‍ ഹാക്ക്‌ ചെയ്യപ്പെട്ടു. പലര്‍ക്കും നിര്‍ണായക വിവരങ്ങള്‍ നഷ്‌ടമായി.

'Amy Winehouse's death video', 'Amy Winehouse's final moments' , 'Amy Winehouse on crack hours before death' എന്ന തലക്കെട്ടിലെത്തിയ സന്ദേശങ്ങള്‍ തുറന്നുനോക്കിയവര്‍ മാല്‍വേര്‍ ആക്രമണങ്ങള്‍ക്കിരയായി.

പരാതികളെക്കുറിച്ച്‌ അന്വേഷണം ആരംഭിച്ചതായി കര്‍ണാടക പോലീസ്‌ ഡപ്യൂട്ടി ഇന്‍സ്‌പെക്‌ടര്‍ ജനറല്‍(സിഐഡി) എസ്‌ മുരുഗന്‍ അറിയിച്ചു. 

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

 
Toggle Footer
Top