site under construction

Attention my dear Friends

ഈലോകം :- UNDER CONSTRUCTION

0 comments

മലരണിക്കാടുകൾ തിങ്ങിവിങ്ങി പോലും! മരതക കാന്തിയിൽ മുങ്ങി മുങ്ങി പോലും!..

7:39 PM


"നമ്മള്‍ ഈ ഭൂമി നമ്മുടെ പൂര്‍വികരില്‍ നിന്നും സ്വായത്തമാക്കിയതല്ല, പക്ഷെ  നമ്മുടെ പിന്‍ഗാമികളില്‍ നിന്നും കടം കൊണ്ടതാണ്."
പക്ഷേ  ഇനിയുള്ള  തലമുറയ്ക്ക്  പറയാൻ  ഒരു നരകം ബാക്കി  വയ്ക്കാൻ....  ഭാഗ്യമുണ്ടെക്കിൽ മാത്രമേ  ഇനി  അതിനും  സാധിക്കു .. മലരണിക്കാടുകൾ തിങ്ങിവിങ്ങി പോലും! മരതക കാന്തിയിൽ മുങ്ങി മുങ്ങി പോലും!..  അങ്ങനെ തിങ്ങി വിങ്ങി നരകിച്ചു ജീവിക്കുക ബുദ്ധിമുട്ടായിരുന്നു. അതുകൊണ്ട് ഒരു പുല്‍നാപ്പിന്‍റെ പച്ചപ്പ്‌ പോലും  നമുക്ക് വേണ്ട...!!
വർദ്ധിച്ചു വരുന്ന ശ്വാസകോശ രോഗങ്ങളും വിവിധ ക്യാൻസറുകളും നിറയുന്ന ആശുപത്രികളും ഒരു നല്ല സാമൂഹിക ലക്ഷണമല്ലേ???
ആരൊക്കെയോ എന്തൊക്കെയോ
റിപ്പോർട്ടിനെ പറ്റി ഘോര ഘോരം സംസാരിക്കുന്നതു കേട്ടല്ലോ ഏതോ എ സി മുറിയിലിരുന്നു
പരിസ്ഥിതി വാദയോ  ഗദ്ഗിലോ മറ്റോ
"കസ്തൂരി... എന്റെ കസ്തൂരി.. അഴകിൻ ശിങ്കാരി" എന്ന പാട്ട് പാടി പടച്ചു വിടുന്ന തോന്നിവാസങ്ങള്‍
കുറെ വായനക്കാരും  പിന്നെക്കുറെ പരിസ്ഥിതി വാദികളും കൂടി ഈ നാട് നശിപ്പിക്കാന്‍ ശ്രമിക്കുന്നു..!!എന്തായാലും ഒരു വീക്ക്‌ ഹര്‍ത്താല്‍ നടത്തി വല്ലവനിട്ടും രണ്ടു വീക്ക് കൊടുക്കണം
പോർച്ചിൽ കിടക്കുന്ന വാഹനത്തിന്റെ കാറ്റഴിച്ചു വിടുക... വീടിനു കല്ലെറിയുക.... ആ വീട്ടിൽ നിന്ന് ആരെങ്കിലും പുറത്തിറങ്ങിയാൽ അസഭ്യം പറയുക തുടങ്ങിയ കലാപരിപാടികൾ....നടത്താന്‍ പറ്റിയ സമയമാണിത്. കുഞ്ഞാടുകള്‍ കുട്ടം തെറ്റി നടക്കാതിരിക്കാന്‍ മനോരമയില്‍ ലേഖനം വന്നിട്ട് കുറച്ചായി നല്ല ഇടയന്മാര്‍ക്ക് ഒരു
ലേഖനം അയച്ച് ഒന്ന് ബോധവല്‍ക്കരിക്കാന്‍ സമയം ആയി . ഇപ്പം കറുപ്പും ധരിച്ചു പുല്ലും വയ്ക്കോലും തിന്നു നടക്കുന്ന ഒരു ജാതി ആള്‍ക്കാര് പല ഭാഗത്തുന്നു എത്തും  അവന്മാര്‍ക്കിട്ടും  ഒരു പണികൊടുക്കണം .മുല്ലപെരിയറിലെ വെള്ളം പറ്റിയില്ലരുനെക്കില്‍ അത് വച്ച് പണി കൊടുക്കാരുന്നു .
44 നദികൾ ഉണ്ട് പോലും. ഇപ്പം തോന്നുമ്പം വെള്ളം ഒരു വരവങ്ങു വരും. ചിലപ്പോ കാണാന്‍ പോലും പറ്റിന്നു  വരില്ല. എന്തായാലും
സ്വാഭാവിക ജലലഭ്യതയെ നശിപ്പിച്ച് ടാങ്കറില്‍ വെള്ളം എത്തിക്കുന്നതാണ് നിലവിലെ വികസനമാതൃക.അത് മനസിലാക്കാത്ത കുറെ  മണ്ടന്മാര്‍
ജൈവവൈവിധ്യത്തെക്കുറിച്ചും അതിന്റെ മൂല്യത്തെക്കുറിച്ചുമൊക്കെ പറഞ്ഞു നാവ് വറ്റിക്കുന്നു. അവന്മാര് പറയുവാ ഇതുപോലൊരു മലയിലെ വികസനം കാരണം മലക്ക് നൊന്തു അതാ
ഉത്തരാഖണ്ടിലെ ദുരിതങ്ങളുടേയും മുഖ്യകാരണം. പിന്നെ
കാട്ടുജീവികളുടെ ആവാസത്തില്‍ ചെന്ന് കൃഷിചെയ്യുമ്പോള്‍ കുറച്ചൊക്കെ അവയും തിന്നും എന്നാ അവന്മാരുടെ വാദം. മുമ്പ് കടല്‍ തന്ന കര കടല്‍ തന്നെ തിരിച്ചെടുക്കുമെന്നു വിവരം ഉള്ളവന്മാര്‍ പറയുമോ ..!! ഞാന്‍ കാശു കൊടുത്ത ഭുമി അല്ലേല്‍ കയ്യേറിയ ഭുമി കടല്‍ എടുക്കാന്‍ ഇങ്ങു വരട്ടെ . കൊല്ലത്ത് എവിടയോ

ഏകദേശം 4 കിലോമീടരോളം കടല്‍ കരയെടുത്തു തിന്നത്രേ .മണല്‍ മുക്കാനുള്ള വേല കയ്യിലിരിക്കട്ടെ .
.
അവിടുത്തെ കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന വിളകള്‍ കയറ്റി അയക്കാന്‍ നമുക്കൊരു വിമാനത്താവളം വേണ്ടേ ?? അത് കൊണ്ട് നമുക്ക് അവരുടെ കൃഷി സ്ഥലും കാവും കുളവും വീടും എല്ലാം ഇടിച്ചു നിര്‍ത്തി  അവിടെ ഒരു വിമാനത്താവളം  നിര്‍മിക്കാം .ഒരു അമ്പലവും ഒരു ആലും അതിനടുത്തുള്ള സര്‍പ്പകാവും നശിച്ചാല്‍ അത്രയും അന്ധവിശ്വാസം നശിക്കും.പുഴയിലെ വെള്ളം നമുക്ക് അമേരികന്‍ കമ്പനി ക്ക്  വില്കാം അവര്‍ ആണല്ലോ നമുക്ക് കുടിവെള്ളം തരുന്നത് .. ! എന്തായാലും  അവര്‍ അത് ശുചികരികാതെ നമുക്ക് തരില്ല അത് കൊണ്ട്  മാലിന്യം പുഴയില്‍ ഒഴുക്കാം . ഏതോ ഒരു നാട്ടിലെ വിവരം കെട്ട കുറെ സായിപ്പന്‍മാര്‍ ഞണ്ടിന് നടക്കാന്‍ പൊതു പാത അടച്ചിടാരുടത്രെ..!! പിന്നെ (ഞണ്ട് യാത്ര )

അമേരിക്ക ,ബ്രിട്ടന്‍ തുടങ്ങിയവരൊക്കെ നാഷണൽ പാർക്ക് , സംരക്ഷിത വനം, പരിസ്ഥിതി ദുര്ബ്ബല പ്രദേശം എന്നൊക്കെ പറഞ്ഞു  വെറുതെ ഇങ്ങനെ ആളുകളെ ബുധിമുട്ടിക്കാറുണ്ട് എന്നാണ് ഇവന്മാരുടെ വാദം .
കേരളം എല്ലാ വികസനങ്ങളും തികഞ്ഞ് വികസനം മൂലം വീർപ്പുമുട്ടി നിൽക്കുകയാണ്, കേരളം വികസന കാര്യത്തിൽ ആരെയും മാതൃകയാക്കേണ്ടതില്ല, നരേന്ദ്ര മോഡി പോലും കേരളത്തെ മാതൃകയാക്കണം എന്നൊക്കെ പറഞ്ഞിരിക്കുന്ന സമയത്താ ഈ വികസനം തടസ്സപെടുന്നത്. ഇനി വികസിച്ചാല്‍ പൊട്ടി പോയാലോ ?? എന്നുള്ള പേടി കൊണ്ട് മാത്രം വെല്ലേട്ടന്‍  ആ കസ്തുരി പറഞ്ഞത്  പോലെ നടക്കട്ടെ എന്ന് പറഞ്ഞത് അല്ലാതെ ഈ പരസ്ഥിതിപ്രശ്നമായി മാറിയത് കൊണ്ടാന്നുമല്ല .പണ്ടാരോ ഫേസ് ബുക്കില്‍ എഴുതിയത് പോലെ 
ഇവിടുത്തെ സകല മരങ്ങളും യുദ്ധകാലാടിസ്ഥാനത്തിൽ വെട്ടിക്കളയാൻ നമുക്ക് സർക്കാരിനോട് പറയണം. ഒരു പച്ചപ്പ്‌ പോലും നമുക്ക് വേണ്ട. സത്യത്തിൽ ഈ സസ്യശ്യാമള കോമളത കണ്ടു ബോറടിച്ചു മരിക്കുകയാണ്. മരം വെട്ടിക്കഴിഞ്ഞാൽ പിന്നെ കുന്നുകൾ ആണ്. എന്തിനാണ് പോലും ഈ കുന്നുകൾ? വേറെ പണി ഇല്ലേ? അതെല്ലാം ഇടിച്ചു നിരത്തി മണ്ണെടുത്ത് നമ്മുടെ മൂരാച്ചി കൃഷിക്കാർ കൃഷി ചെയ്യുന്ന വയലുകൾ ഉണ്ടല്ലോ, അവിടെ കൊണ്ടുവന്നു അതെല്ലാം നികത്തണം. ചേറും ചെളിയും വെയിൽ കൊണ്ട് കറുത്ത വൃത്തികെട്ട കുറെ മനുഷ്യക്കോലങ്ങളും നമ്മുടെ നാടിന്റെ തന്നെ ശാപമാണ്. ചോറ് ഉണ്ണണം പോലും ചോറ്. ഈ ലോകത്ത് എല്ലാരുമങ്ങ് ചോറുണ്ട് കിടക്കുവല്ലേ? വിവരം കെട്ട വക! ഇവറ്റയൊക്കെ ഇവിടെത്തന്നെ വന്നു ജനിച്ചല്ലോ. കണ്ട്രീസ്! വെളിയിൽ നിന്ന് വരുന്ന ടൂറിസ്റ്റുകൾ ഈ വക വൃത്തികേടുകളും പേക്കൊലങ്ങളും ഒക്കെ കണ്ടാൽ എന്തൊരു നാണക്കേടാണ്!
പിന്നെ സത്യത്തില്‍ ഈ പാരിസ്ഥിതികമായ പ്രശ്നം ഉണ്ടാക്കില്‍ തന്നെ ഈ വിവരം കെട്ട ജനത്തിനെ ഇതൊക്കെ എന്തിനു ധരിപ്പിക്കണം അല്ല അതിനു എന്തൊക്കെ പാടാന്നോ??
സ്കൂൾ തലം മുതൽ  ബോധവൽക്കരണ പ്രവർത്തനങ്ങളും പഠന ക്ലാസുകളും നടത്തണം.അങ്ങനെ എല്ലാര്ക്കും വിവരം വച്ചാല്‍ ഈ കഴുതകളും കുഞ്ഞാടുകളും നമ്മളെയൊക്കെ അനുസരിക്കുവോ ?? അപ്പം വെലേട്ടന്‍ പറഞ്ഞാല്‍
നൂറുകണക്കി പേജു വരുന്ന റിപ്പോർട്ടുകൾ നൽകി അറിവില്ലാത്ത സാധാരണ ജനത്തിന് 
മനം മാറ്റം  നടത്താം. കുറച്ചു പേരേ ഒന്ന് പേടിപ്പിക്കാന്‍ ആ പത്ര ടിവി ക്കാര്‍ക്ക് പറ്റും.
രാഷ്ട്രീയ - മത മാഫിയകൾ അവരെ കയ്യിലെടുത്തു കാര്യങ്ങൾ കയ്യിലെടുക്കാന്‍ അത്ര സമയം കൊണ്ട് പറ്റും പിന്നെ ഈ റിപ്പോര്‍ട്ട്‌ താ ഈ ചവിട്ടുകുട്ടയില്‍ തന്നെ
ആ മാധവ് ഗാട്ഗിൽ എന്ന് പറയുന്ന ആ കിളവനെ ഉണ്ടല്ലോ . മേലാൽ ഇങ്ങനത്തെ റിപ്പോർട്ടും കൊണ്ട് വന്നാലത്തെ കഥ അയാളൊന്ന് അറിയട്ടെ .ചുടു ചോറ് വാരുന്ന കുട്ടികുരങ്ങന്‍മാരെകൊണ്ട് നേരിടണം  നമ്മളോടാണോ കളി ! നമുക്ക് ശേഷം പ്രളയം മതി . കുറച്ചുകാശുണ്ടാക്കി സുകിക്കണം. നമ്മുടെ മക്കളോട് പോയി പണി നോക്കാന്‍ പറ അവര്‍ക്ക് ഈട്ടു മുടാന്‍ പണം കൊടുക്കാം. പക്ഷെ

ശുദ്ധവായു, വെള്ളം ,കാടു നാട് ഇതൊന്നും
കൊടുക്കാന്‍ പറ്റില്ല . കാശും ആശു ത്രീ യും ഉണ്ടങ്കില്‍ ജീവിക്കനാണോ പ്രയാസം .
നമ്മുടെ ഓരോ നഗരങ്ങളും ഗ്രാമങ്ങളും ഒന്ന് ശ്വസിക്കാനുള്ള ശുദ്ധവായു പോലുമില്ലാതെ വേദനിക്കുന്നത് നാം കാണേണ്ടതുണ്ട്. അതിന്‍റെ ഒരു സന്തോഷം ഈ എ സി മുറിയിലിരുന്നു റിപ്പോര്‍ട്ട്‌ തയാറാക്കുന്ന കിഴ്വന്മാര്‍ക്ക് അറിയാമോ?
വർദ്ധിച്ചു വരുന്ന ശ്വാസകോശ രോഗങ്ങളും വിവിധ ക്യാൻസറുകളും നിറയുന്ന ആശുപത്രികളും ഇടക്കിടെ യുള്ള ചുഴലികൊടുംക്കാറ്റും ഉരുള്‍പൊട്ടലും വലിയ വെള്ളപോക്കോം വരള്‍ച്ചയും സുനാമിയും മരുഭുമിയും കാറ്റും കോളും കടലും ഇടക്കിടെ ചെളി കുണ്ട് പോലുള്ള കരയും കരച്ചില്‍ നിറഞ്ഞ കരയാളം അല്ല കേരളം . അല്ല ഇങ്ങനൊക്കെ ഇവന്മാര്‍ പറയുന്നത് പോല്ലേ നടക്കുമോ
അതോ വെറുതെ പറഞ്ഞു മോഹിപ്പിക്കുന്നതാണോ??
അനുഭവങ്ങളില്‍ നിന്ന് പഠിക്കാത്ത ജീവിയായി മനുഷ്യന്‍ മാറിയിരിക്കുന്നു എന്തൊരു പരാതി .. അറിയാത്ത പിള്ള ചൊറിയുമ്പോള്‍ അറിയും ..
ഈ ഭൂമി മനുഷ്യന് മാത്രമായുള്ളതല്ല എന്ന് മനസിലാക്കുക അത് തിരിച്ചറിഞ്ഞു ജീവിക്കുക ഒരു സുരക്ഷ തീരുമാനമെടുക്കാന്‍ ഇപ്പോഴെങ്കിലും നമ്മള്‍ക്കായില്ലെങ്കില്‍ ശൂന്യമായ ഒരു ലോകം തീര്‍ക്കാനേ നമുക്കാവൂ നിലവിലുള്ള പാരമ്പര്യമുള്ള മനുഷ്യരെ ഒഴിവാക്കുന്ന ഒരു കര്‍മവും ആര്‍ക്കും നടപ്പിലാക്കുവനാവില്ല. ഭരണവും അതിനെ നിയന്ത്രിക്കുന്നതും ജനങ്ങളാല്‍ എന്ന് ദയവു ചെയ്ത് നിങ്ങള്‍ തിരിച്ചറിയുക.

പിന്നെ പിന്നെ മനുഷ്യന് വേണ്ടി സൃഷ്ടിച്ചതാ ഈ ഭുമിയെ. മാത്രമല്ല ഞങ്ങള്‍ കാശ് കൊടുത്തു വാങ്ങിയതാ ഈ ഭുമി. ഇനി ചൊവ്വയിലും ചന്ദ്രനിലും കുടി സ്ഥലം വാങ്ങണം. ആദ്യം വരുന്നവുന്നു ആദ്യം എന്ന രീതിയില്‍ ഒരു ടെണ്ടര്‍ വിളിക്കണം .. !!
 

Next
This is the most recent post.
വളരെ പഴയ പോസ്റ്റ്

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

 
Toggle Footer
Top