site under construction

Attention my dear Friends

ഈലോകം :- UNDER CONSTRUCTION

0 comments

ജോണിടെ പൈങ്കിളി പ്രണയം

11:40 AM





പ്രണയത്തിന്‍റെ  കാവൽമാലാഖ മാർക്ക്‌ സക്കർബർഗ്ഗാകുന്നു.പ്രണയത്തിന്‍റെ പറുദീസയോ  ബാംഗ്ലൂരും . ഫേസ്  ബൂക്കെന്ന  മഹാ വൃക്ഷത്തിന്‍റെ  ശാഖിയിലുടെ വെറുതെ ഇങ്ങനെ അലഞ്ഞു നടന്ന ഒരുനാൾ യാദ്രശ്ചികമായി ജോണി അവളെ  തന്‍റെ ചാറ്റ്  വിൻഡോയിൽ കണ്ടുമുട്ടി .പ്രണയത്തിന്‍റെ  മുല്ലമൊട്ടുകൾ അവിടെ വിരിയുകയായിരുന്നു . ജോണിക്കു തന്‍റെ  പ്രൊഫൈൽ കൂടുതൽ മിഴി വേറിയതായി തോന്നി , തന്‍റെ  ടൈം ലൈനിലെ  ഓരോ  നിമിഷവും മധുരമേറിയതായി  തോന്നി . ജോണിവാക്കറടിച്ചു പാറപ്പുറത്ത്  കിടക്കുന്ന  ഫോട്ടോ  അവൻ  ഷെയർ  ചെയ്തു . പ്രണയത്തിന്‍റെ സൗകുമാര്യം  പരത്തി അവൾ  അവനെ  ലൈക്കുകളാൽ  മൂടി . തന്‍റെ  കവർ ചിത്രം ആകെ  മാറിയിരിക്കുന്നതായി  അവനു  തോന്നി.

                     
ഒരു തണുത്ത വെളുപ്പാൻ  കാലത്ത്  മുന്തിരിവള്ളികൾ  പുത്തുതളിർത്തു നില്ക്കുന്ന കവർചിത്രത്തൊടുകുടി  അവൾ  അവനോടു  ചോദിച്ചു . “ നമ്മുക്ക്  നമ്മുടെ  കരൾ  അങ്ങോട്ടുമിങ്ങോട്ടും കൈമാറിക്കുടെ “ .ജോണിവാക്കറടിച്ചു കരിഞ്ഞുതുടങ്ങിയ  കരൾ   കൈമാറാൻ അവനു മനസ്സു വന്നില്ല.
  ചെമ്പരത്തിപ്പൂപൊലെ  ചുവന്ന കല്ലുപോലെ  മൃദുലമായ ഹൃദയം  അവൾക്കു  കൈമാറി .മറ്റാരും  കരിവണ്ടായി എത്താതിരിക്കാൻ  അവൻ മറ്റുള്ള സുഹൃത്തുക്കളെ ബ്ലോക്ക്‌  ചെയ്തു . ജീവിതം പ്രണയസുരഭിലവും സുന്ദരവും ആയിരിക്കുന്ന ഈ കാലഘട്ടത്തില്‍   പെണ്ണിന്‍റെ  മനസൊരു അന്ത്രോപോറ്റൊട്ടോ  ആകുന്നു .ജീവിതം പ്രണയസുരഭിലവും ഹൃദയം   യൗവന തീക്ഷണവും ആയ ഈ നിമിഷത്തില്‍   ത ന്‍റെ ചങ്ങാതി എങ്ങനെ സമയം ചെലവഴിക്കുന്നു  എന്നതലോചിച്ചു ജോണിടെ മനസ്സ്  പേര്‍ത്തും പേര്‍ത്തും  ചഞ്ചലപ്പെട്ടു . ശരിരത്തിന്‍റെ പാതിയായ  മൊബൈൽ നമ്പർ  പരസ്പരം  പങ്കുവച്ച്  അവർ  അർദ്ധനാരീശ്വരന്‍മാരായി . കാൽപ്പനിക സൗന്ദര്യം മോബിലെഫോണിലേക്കാവഹിച്ചു രാത്രിയുടെ ഏകാന്തയാമങ്ങളെ  പുളകിതരാക്കി തീർത്തു .ഒരു ദിവസം  അവൾ  ചോദിച്ചു "ജോണിവാക്കറടിക്കുന്ന  ഈ  ജോണിയും ചന്ദുമേനോന്‍റെ മകൾ  ‘ഇന്ദുലേഖയും    പ്രണയത്തിലയിരുന്നോ ?"

“ ഞങ്ങൾ  തമ്മിൽ  അറിയുകകുടിയില്ല , ഞാനൊരു  അൽകെമിസ്റ്റാണ് . ബ്രസീലിലെ  സാവോപോളോ  കടൽ തിരത്തിലൂടെ ഞാനും  പൗലോ കൊയ്‌ലോയും  ആക്രയിലെ  താളിയോലകൾ തേടി  ഒരു  അത്മിയസഞ്ചാരത്തിലായിരുന്നു . നീർമാതളങ്ങൾ  പുത്തതും നാലുകെട്ട്  പോളിച്ചുമാറ്റിയതും ഖസാക്കിലെ  ഏകാദ്ധ്യാപക വിദ്യാലയം മാറ്റി സി ബി എസ് ഇ  സ്‌കൂള്‍ വന്നതും  ഞാൻ  അറിഞ്ഞില്ല .   ബ്രസീലിലെ  കടൽ  ത്തീരങ്ങളി ലൂടെ നിധിപോലെയുള്ള  നിന്നെ  തേടി  ഞാൻ  അലയുകയായിരുന്നു . കോളറക്കാലത്തെ പ്രണയം ഞാൻ  വെറുക്കുന്നു . അൽകെമിസ്റ്റായ എനിക്കെങ്ങനെ ഇന്ദുലേഖയെ പ്രണയിക്കാനാകും . ഇന്ദുലേഖയെയും അവളുടെ  നാലുക്കെട്ടും  ഞാൻ മറന്നു. നമ്മുക്ക്  ഈജിപ്തിൽ  പിരമിഡുകൾക്കിടയിൽ നമുക്ക്  നിധി തേടി അലയാം . ..” 

   എടാ  ജോണി  എടാ  എഴുന്നേറ്റു വീട്ടിൽ പോയി  കിടക്കടാ , ഗേറ്റിന്‍റെ വാതിക്കലാണോ ടാ  കിടക്കുന്നത് . പോയി റൂമിലിരുന്നു  പഞ്ചാരയടിക്ക് .. പീലിപ്പോസ് ജോണിയെ  തട്ടി  വിളിച്ചു . അവൻ മൊബൈലിലുടെ കാൽപ്പനിക സൗന്ദര്യം വിളമ്പിക്കൊണ്ട് മെല്ലെ  റൂമിലേക്ക്‌  നടന്നു . ഫേസ്  ബുക്കിൽ പ്രണയത്തിന്റെ പൂക്കളിൽ  അനേകായിരം ലൈക്കുകളാൽ മുടപ്പെട്ടു കൊണ്ടിരുന്നു . കാവൽ മാലാഖ തനിക്കു  വരുന്ന പരസ്യ  വരുമാനം കിനാവു കണ്ടിരുന്നു .പീലിപ്പോസ് വീടിനുചുറ്റും  നടന്നു  ഫോണിലുടെ പ്രണയത്തിന്റെ സുഗന്ധം പരത്തികൊണ്ടിരുന്നു .വീട്ടിൽ  ഞാൻ ഒഴികെ എല്ലാരും  ഓരോരോ  മൂലകൾ   കൈയ്യേറി  ജീവിതം പ്രണയസുരഭിലവും ഹൃദയം   യൗവന തീക്ഷണവും ആയ ഈ നിമിഷത്തില്‍   ത ന്‍റെ ചങ്ങാതി എങ്ങനെ സമയം ചെലവഴിക്കുന്നു  എന്നതലോചിച്ചു തിരക്കിട്ട്  ഫോണ്‍  ചെ  യ്യുകയാണ്  . ഞാൻ  വെറുതെ   എന്‍റെ  ഫോണ്‍  ഒന്ന്    എടുത്തു  നോക്കി  .  ഇതാ ഒരു മെസ്സേജ്   നിങ്ങൾ  സുഹൃത്തുകൾ  ഇല്ലാതെ  ബോർ  അടിച്ചിരിക്കുകയണോ   “ I am sruthi ,23  BA student Now Dial *555*14#  at Rs.30/mnth “.


ഈ  കുറുപ്പിലെ സന്ദർഭങ്ങളും സുഹൃത്തുകളും  പ്രണയത്തിന്റെ  ഉപഭോകതാക്കൾ മാത്രമാണ് .അവർക്ക്  പ്രണയവുമായി  ഒരു ബന്ധവുമില്ല ,കഥാപാത്രങ്ങൾക്ക്  ഏതെങ്കിലും  സുഹൃത്തുക്കളുമായി സാമ്യം  തോന്നുകയാണെക്കിൽ തികച്ചും  നിങ്ങളുടെ  തോന്നലാണ്  :p


0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

 
Toggle Footer
Top