site under construction

Attention my dear Friends

ഈലോകം :- UNDER CONSTRUCTION

0 comments

മുട്ടയും പോലീസും

12:38 PM
സമയം 10   മണി , പൊതുവെ  നിഷ്കളങ്കയായ  ഗ്രാമം  ഉറക്കംതുങ്ങി,  ഇടയ്ക്കിടക്ക് അവള്‍  ബള്‍ബുകള്‍  അണച്ചുകൊണ്ടിരുന്നു.  വരുവാന്‍ ഇനിയും ആരൊക്കെയോ ഉണ്ടന്ന ഭാവത്തില്‍ വഴിയരികിലേക്കു കണ്ണും നട്ടു കാത്തിരിക്കുന്ന കച്ചവടക്കാര്‍ ..  അത്താഴ പട്ടിണിക്കാരുണ്ടോ എന്ന്  മൗനം വാചാലമാക്കി വിളിച്ചുചോദിച്ചു  കൊണ്ട് അവരെ  പ്രതീക്ഷിച്ചു ചായകടക്കാര്‍  കട  തുറന്നു  വച്ചിരിക്കുന്നു. ഏകദേശം വിജിനമായ ആ വഴിയിലുടെ   ആ സംഘം  അങ്ങനെ നടക്കുകയാണ്.
"വഴിയിലുടെ ആണോടാ  #*്**്#^*  മകനെ  നടക്കുന്നത്  *#$@**# ".. വളരെ  സ്നേഹത്തോടെ  ബൈക്കിലെത്തിയ രണ്ടു  സുന്ദരമാന്യന്മാര്‍ ഹരിഷിനോട്  ചോദിച്ചു ... അവന്‍  വിക്കി  വിക്കി മറുപടി  പറയാന്‍  ശ്രമിച്ചെങ്കിലും ഒച്ച  പൊന്തിയില്ല !!! . ഇവന്‍ ബധിരനും  മുകനുമാണന്നു കരുതി ആ സുന്ദരന്മാര്‍  
ബൈക്കിലേറി പാഞ്ഞു ....  വളരെ  പെട്ടെന്ന്    സംഘഗംഗങ്ങളെല്ലാം നിശബ്ദരായി .. "take it easy guys usually  നമ്മള്‍ walk ചെയ്യുമ്പോള്‍ ഈ നോണ്‍സെന്‍സ്  dudes നമ്മളെ ഇങ്ങനെ ugly words   വിളിക്കാറുല്ലതല്ലേ!!!." ... നമ്മളെയോ  നിന്നെ..  നിന്നെ മാത്രം സുരേഷ്  ഹരിഷിനോട്  പറഞ്ഞു  .. "what a silly joke dude ? .. funny "  ഹരീഷ്   ആരോടെന്നില്ലാതെ പറഞ്ഞുകൊണ്ടിരുന്നു..   രഞ്ജിനി ഹരിദാസിന്റെ ഒരു ആരാധകനാണ്  നമ്മുടെ ഹരിഷ് .  മാത്രമല്ല  ഞങ്ങളുടെ  കൂട്ടത്തില്‍  ഇംഗ്ലീഷ്  മീഡിയം  സ്കൂളില്‍ പഠിച്ച ഏക വ്യക്തിയാണ്  ഹരീഷ് . അതുകൊണ്ട്  തന്നെ മറ്റുള്ളവര്‍ക്ക് അദ്ദേഹത്തോട് ഒരു  ബഹുമാനവുമുണ്ട്‌ .  ആ  മാന്യദേഹത്തെയാണ്  ഇപ്പം  കണ്ട  ഇംഗ്ലീഷ്  ലേശം  അറിയാത്ത  ആ  വായിനോക്കികള്‍ തെറി  വിളിച്ചത്  .. അവന്റെ ഈ  അവസ്ഥ  കണ്ടു  കണ്ണീര്‍  സീരിയല്‍  കാണുന്ന വീട്ടമ്മമാരെപോലെ ഞങ്ങള്‍  ദുഖാര്‍ത്തരായി നടക്കുമ്പോളാണ്  അവനില്‍ നിന്ന്  തന്നെ ഈ ആശ്വാസ വാക്കുകള്‍  കേട്ടത്  .. അപ്പോള്‍  തന്നെ  ഒരു പ്രത്യേക സന്തോഷം സിരകളിളുടെ  ഇരച്ചു  കയറി          

    
              എന്നാല്‍  എതിരെ  വരുന്ന രൂപം  കണ്ടു ഞങ്ങളൊന്നു  വിറച്ചു . 7 അടി  ഉയരം , അതിനൊത്ത  ശരിരം , കൂടെ ഒന്ന് രണ്ടു അകമ്പടി സേവക്കാരും , എന്തായാലും  ആളു  ഈ  നാട്ടുകാരനല്ല  , കൂട്ടത്തില്‍ ബാലു മാത്രമാണ്  മുണ്ട്  ഉടുത്തിരിക്കുന്നത് . ബാക്കി  എല്ലാരും ഓഫീസില്‍ നിന്നും  വരുന്നതെയോള്ളൂ ! ..  വഴി  പഴയതിലും വിജിനം .. ഹിന്ദിക്കാര്  എന്തായാലും  തെറി  പറയില്ല  അഥവാ  പറഞ്ഞാലും  മനസിലാകില്ല .. മനസിനെ  പാകപ്പെടുത്തി  മുന്‍പോട്ടു  നടന്നു. 


          അതെ  അവര്‍  ഞങ്ങളുടെ നേര്‍ക്ക്‌  തന്നെയാണ്  വരുന്നത് .. "എക്സ്ചുസെമെ "   ആ  ദീര്‍ഘാകാര ശരിരത്തില്‍  നിന്ന് പൊന്തിയ കിളിനാദം ഞങ്ങളുടെ  പേടിയെ  ആസ്ഥാനത്തേക്ക് തള്ളി മാറ്റി .  അവര്‍ക്ക് പുഴുങ്ങിയ മുട്ട തോടില്ലാതെ  വേണം . ഈ  ചായകടക്കാര്‍ക്കൊന്നും  ഇംഗ്ലീഷ്  അറിയില്ലത്രേ  ! അവരെ  ഒന്ന്  സഹായിക്കണം  അതാണ്  സംഭവം ..  മത്തായിയും  സുരേഷും   ബംഗ്ലുരുവിലോ അല്ലെങ്കില്‍  കേരളത്തിന്നു  വെളിയിലെവിടെയെങ്കിലും ചെന്നാല്‍ മാത്രമേ ഇംഗ്ലീഷ് സംസരിക്കുകയോള്ളത്രേ ..!!ഈ  നാട്ടില്‍  ഇംഗ്ലീഷ് സംസാരിച്ചാല്‍  എങ്ങനെ ഇംഗ്ലീഷ്  മെച്ചപ്പെടാനാ  ? .. മാത്രമല്ല  കൈയ്യിലുള്ള  ഇംഗ്ലീഷ്  സ്റ്റോക്ക്  തീര്‍ന്നുപോകുമത്രേ !!!    പിന്നെ ഞാന്‍  പണ്ടു മുതലേ ഇംഗ്ലീഷില്‍  വീക്കാണല്ലോ ...  ഡാ  ഹരിഷേ  നീ  അതങ്ങ്  മാനേജ്  ചെയ്തു നിന്റെ  കഴിവ്  തെളിയിക്കടെ ?? പതിവുപോലെ ബാലു  തന്റെ  മാനേജുമെന്റു സ്കില്‍ പുറത്തെടുത്തു  പൊതുവെ  അത്യുല്‍സാഹിയായ ഹരിഷ് ഉദ്യമം ഏറ്റടുത്തു .  ആദ്യത്തെ  കടയില്‍ തന്നെ  കയറി  ചോദിച്ചു . "ഇല്ല  മോനെ  വേണേല്‍  ഓം ലൈറ്റ്  തരാം " .. കടക്കാരന്‍  പറഞ്ഞു .
   " Here is no boiled egg   with out cover only omlet "
            
ഹരിഷ്  നമ്മുടെ അള്‍നോര്‍ഡിനോട്  പറഞ്ഞു . അയാള്‍ക്ക്  എന്ത്  കുന്തം  മനസിലായോ  എന്തോ ? നമുക്കടുത്ത കടയില്‍ ചോദിക്കാം   അവന്‍  എല്ലാവരോടുമായി പറഞ്ഞു . "നിങ്ങള്‍  പോയിട്ട്  വാ  .. എനിക്ക് വിശന്നിട്ടു വയ്യ  ഞാന്‍  കഴിച്ചിട്ടു  നിങ്ങളെ  വെയിറ്റ്  ചെയ്യാം " ബാലു  പറോട്ട  കഴിക്കാന്‍  ആരംഭിച്ചിരിക്കുന്നു .

        എന്തായാലും  ഹരിഷ്  തൊട്ടടുത്ത  കടയില്‍  നിന്നും മുട്ട  വാങ്ങി കൊടുത്തു .. ഞങ്ങള്‍  കഴിച്ചിട്ടു  തിരിച്ചു  ചെല്ലുമ്പോള്‍ സര്‍വ്വ സന്നാഹങ്ങളുമായി  ഒരു പോലീസ്  ജീപ്പ്  ബാലുവിനരികിലേക്ക് എത്തി . അവര്‍  അവനോടു ചോദിച്ചു  "നീ  കഴിച്ചിട്ടുണ്ടോടാ ... ! " 

   "ഞാന്‍  കഴിച്ചു  ഇവന്മാര്‍ കഴിച്ചിട്ടു  വരാന്‍  നോക്കി  നിന്നതാ "

"എങ്കില്‍ കേറി  പോടാ  %#***  മോനെ  .. അല്ലേല്‍  ഈ  വണ്ടിടെ  പുറകിലോട്ടു  കേറടാ  #$**% "

പതിവു പോലെ  എല്ലാവരോടും ഗുഡ്  നൈറ്റ്‌  പറഞ്ഞു  കിടന്ന ബാലു ഉറങ്ങിയിരുന്നില്ല . ഒരുറക്കം  കഴിഞ്ഞു  അവന്‍  ഹരിഷിനെ  വിളിച്ചു  ചോദിച്ചു  . എന്തിനാടെ  ആ പോലീസ് കാര്‍  എന്നെ  തെറി  പറഞ്ഞത്  ? .. "ഓഹോ  ഞാന്‍  കരുതി  നിങ്ങള്‍  പരിചയകാരാനന്നു കരുതി
സ്‌നേഹം പ്രകടിപ്പിച്ചതാണന്നു കരുതി "

അവസാനത്തെ ബള്‍ബും  അണച്ചു ഗ്രാമം  മെല്ലെ ഉറക്കത്തിലേക്കു  വഴുതി വീണു 
 

 

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

 
Toggle Footer
Top