site under construction

Attention my dear Friends

ഈലോകം :- UNDER CONSTRUCTION

0 comments

പുതുവര്‍ഷ തലേന്ന്

9:30 PM
ഡിസംബര്‍ 31 2011 ,പുതുവര്‍ഷ ലഹരിയിലക്ക് നാട് ഉണരാന്‍ ഏതാനും മണിക്കുര്‍കള്‍ കുടി മാത്രം .. റൂമില്‍ ഇരുന്നു ബോര്‍ അടിച്ചപോള്‍ ആലോചിച്ചു ..ഒരു യാത്ര പോയാല്‍ എന്താ ??? ... തിരുവനതപുരത്ത് കാണാന്‍ ചന്തമുള്ള ഒരുപാടു സ്ഥലം ഉണ്ടാകുമായിരിക്കും .. ആലോചിച്ചപോള്‍ കോവളം പോയാല്‍ എന്താ എന്ന് തോന്നി .. കേരളത്തിന്റെ ടുറിസം മാപില്‍ ഒന്നാം സ്ഥാനത് നില്‍കുന്ന കോവളം . ഞാന്‍ ഇതുവരെ അവിടെ പോയിട്ടില്ല ..പിന്നെ തിരുമാനിച്ചു കോവളം തന്നെ .ഞാനും ഫൈസലും കുടി ഉച്ചക്ക് ശേഷം ഇറങ്ങി . നല്ല മഴ വരുന്നു പക്ഷെ അതൊന്നും കാര്യമാകാതെ ഞങ്ങള്‍ കഴകുട്ടം ലക്ഷ്യമാക്കി നടന്നു . ഒരു എസി ലോ ഫ്ലോര്‍ ബസില്‍ കയറി സീറ്റ്‌ ഉറപ്പിച്ചു .ഭാഗ്യം എനിക്ക് വിന്‍ഡോ സീറ്റ്‌ തന്നെ കിട്ടി .ജലകവാതില്‍കുടി കാഴ്ചകള്‍ കണ്ടു ഇങ്ങനെ പോകുമ്പോള്‍ ദാ മഴ പെയുന്നു .ജനല്‍ ചില്ലിലൂടെ മഴവെള്ളം ഒഴുകുന്നത് കണ്ടാല്‍ വലിയ ഷോപ്പിംഗ്‌ ബില്‍ഡിംഗ്‌കളിലെ വാട്ടര്‍ ഫൌണ്ടന്‍ പോലയൂണ്ട് . കിഴക്കേകോട്ടയില്‍ നിന്നും ഏകദേശം പതിനഞ്ചു കിലോമീറ്റര്‍ ഉണ്ട് കോവളം ബീച്ചിലേക്ക്. അങ്ങിനെ ഏകദേശം ഒരു മണിക്കൂറെടുത്തു കോവളത്തിനടുത്തെത്താന്‍.അവസാനം ഞങ്ങള്‍ കൊവളത്തില്‍ എത്തി .
കോവളത്ത് പ്രധാനമായും മുന്ന് ബീച്ചാണ് കാണാനുള്ളത്. ഒന്ന് ലൈറ്റ് ഹൗസ് ബീച്ച്, രണ്ടാമത്തേത് ഈവ്‌സ് ബീച്ച് അഥവാ ഹവ്വ ബീച്ച്. അവിടെ മനോഹരമായ കുന്നിന്റെ മുകളില്‍ ലൈറ്റ് ഹൌസ് ഉള്ളതുകൊണ്ട് ആ ബീച്ചിനു ലൈറ്റ് ഹൗസ് ബീച്ചെന്നു പേരുവന്നു. പണ്ട് തരുണീമണികളായ വിദേശ വനിതകള്‍ ടോപ് ലെസ്സ് ആയി കുളിക്കാറുള്ളതുകൊണ്ടാണ് രണ്ടാമത്തെ ബീച്ചിനു ഈവ്‌സ് ബീച്ച് അഥവാ ഹവ്വ ബീച് എന്ന് പേരുവന്നത്. ഇപ്പോള്‍ അതെല്ലാം മാറി. ബീച്ചില്‍ കുളിക്കുന്ന സ്ത്രീകള്‍ മിനിമം രണ്ടു കഷണം തുണിയെങ്കിലും ഉടുക്കണം എന്നാണ് അവിടത്തെ നിയമം. മുന്നാമത്തെ ബീച്ച് ആണ് സമുദ്ര ബീച്ച് .വിഴിഞ്ഞം തുറമുഖം 3 കിലോമീറ്റര്‍ അകലെയാണ്. അവിടെ പോകണം എന്നാഗ്രഹം ഉണ്ടെക്കിലും പോയില്ല . ബസ്‌ ഇറങ്ങിയ ഉടനെ ഞങ്ങള്‍ സമുദ്ര ബീച്ച് ലേക്ക് ആണ് പോയത് . കോവളത് ഏറ്റം ഫേമസ് ആയ ലീല ഹോട്ടലിന്റെ സൈഡ് കൂടി ഞങ്ങള്‍ നടന്നു സമുദ്ര ബീച്ചില്‍ എത്തി . ഇവിടെ ധാരാളം വള്ളം ,തെങ്ങ് , റിസോര്‍ട്ട് ആദി ആയവ ഉണ്ടായിരുന്നു എങ്കിലും ആളുകള്‍ കുറവായിരുന്നു . ലോക്കല്‍ മീന്പിടുത്തകാര്‍ ഉപയോഗിക്കുന്ന ബീച് അന്ന് ഇതു എന്ന് എനിക്ക് തോന്നി .എങ്കിലും ധാരളം കച്ചവടക്കാര്‍ എവിടയൂണ്ടായിരുന്നു . മാങ്ങാ, കെതച്ചക്ക,നെല്ല്ക്ക തുടങ്ങിയ ഫലമൂലാതികല് ഉപ്പ്,മുളക് ,പഞ്ചസാര എന്നിവയാല്‍ അഭിഷേകം ചെയ്തു വില്കുന്നുടാരുന്നു .ഞങ്ങള്‍ ഒന്ന് രണ്ടു അഭിഷേകം ചെയ്യപ്പെട്ട മാങ്ങയും വാങ്ങി ബീച്ചിലുടെ നടന്നു . പല ആളുകളും വണ്ടി പാര്‍ക്ക് ചെയ്തു നോക്കുമ്പോള്‍ കാണുന്ന ആദ്യത്തെ ബീച്ചായ ഇവിടെ വന്നു കുളിച്ചുശേഷം ഇതാണോ കോവളം എന്നും പറഞ്ഞു കളിയാക്കി മടങ്ങി പോരാറുണ്ട് എന്ന് എവിടയോ വായിച്ചതു ഞാന്‍ ഓര്‍ത്തുകൊണ്ട്‌ ഹവ്വ ബീച്ച് ലക്ഷ്യമാക്കി നടന്നു.

ലൈറ്റ് ഹൗസ് ബീച്ച് ലേക്ക് പോകുന്നത് ഒരു വീതി കുറഞ്ഞ കുത്തനെയുള്ള ഇറക്കമുള്ള റോഡ് ആണ് ,ആരും ഇതു വഴി വാഹനങ്ങള്‍ കൊണ്ടുപോകാറില്ല എന്ന് എനിക്ക് തോന്നുന്നു .വഴിയരികില്‍ ധാരാളം കടകള്‍ ഉണ്ട് മിക്കവയും ബര്‍മുഡയും തോര്‍ത്തും വില്കുന്നതാണ് . തിരകളുടെ ചാഞ്ചാട്ടം നോക്കി അതിനൊപ്പം തുള്ളി ചാടി മറയുന്ന സ്വദേശികളും വിദേശികളും ,ഒട്ടേറെ പേര്‍ കടലില്‍ കുളിക്കുകയും കളിക്കുകയും ചെയ്യുന്നു .ഓടി ചെന്ന് കടലിലക്ക് എടുത്തു ചാടാന്‍ എനിക്ക് തോന്നി .പക്ഷെ വേറെ ഡ്രസ്സ്‌ എടുക്കതാതിനാല്‍ അത് വേണ്ട എന്നുവച്ച് പതുകെ കടല്‍ തീരത്തേക്ക് ഇറങ്ങി ,തിരകള്‍ എന്റെ കാലില്‍ ഉമ്മ വച്ച് പതിക്കെ തലോടി പൊയ്ക്കൊണ്ടിരുന്നു മനോഹരമായ അന്തമില്ലാത്ത കടല്‍ ,തിരകള്‍ക്കു ശക്തി കൂടിവരുന്നു ..കോവളത്തെ കടലിനു ആഴം കുറവാണ്. അപകടങ്ങള്‍ ഒരു പരിധിവരെ കുറവാണ്. പിന്നെ ലൈഫ് ഗാര്‍ഡുകള്‍ അവരുടെ ജോലി നന്നായി ചെയ്യുന്നുണ്ടായിരുന്നു. ഒരു നിശ്ചിത ദൂരം വിട്ടു നീന്തിയാല്‍ അവര്‍ വിസില്‍ അടിച്ചു ആളുകളെ മടക്കി വിളിക്കും,കൂടാതെ അനോന്‍സ്മെന്റും ഉണ്ട് ,ബാക്ക്ഗ്രൌണ്ടില്‍ പഴയ മലയാളം പാട്ടുകള്‍ കേള്‍ക്കുന്നു .
ഞങ്ങള്‍ അവിടെ ഉള്ള ഒരു പാറയുടെ മുകളില്‍ കയറി കുറച്ചു ഫോട്ടോ എടുത്തു ,കുറച്ചു സ്ഥലത്തായി ആണ്‍കുട്ടികള്‍ കൂട്ടം കുടി നില്കുന്നു ,കുറച്ചു പെണ്‍ക്കുട്ടികള്‍ അവിടെ കുളിക്കുന്നുണ്ടാവും ഞാന്‍ ഊഹിച്ചൂ ,എന്റെ ഊഹം ശരിയായിരുന്നു .വിദേശികളുടെ രണ്ടു കഷ്ണം വസ്ത്രം പല സ്വദേശികളും ആസ്വദിക്കുകയും അവരറിയാതെ ഫോട്ടോ എടുക്കുകയും ചെയ്യുന്നുണ്ടായിരുന്നു.കോസ്റ്റ് ഗാര്‍ഡിന്റെ ഒരു ബോട്ട് അലേര്‍ട്ട് മുന്നറിയിപ്പ് തന്നു കൊണ്ട് പാഞ്ഞുപോകുന്നു കടല്‍തിരകള്‍ക്കു ശക്തി കൂടിവരുന്നു ബീച്ചിനെ സംരക്ഷിക്കാന്‍ നടക്കുന്ന പോലീസുകാര്‍ കടലില്‍ നില്‍കുന്നവരെ എല്ലാം കരക്ക്‌ കയറ്റി .കുളിയും കളിയുമെല്ലം കഴിഞ്ഞു. ബീച്ചിലിരുന്നു ഐസ്‌ക്രീമും കഴിച്ചു. കുറെ സമയം വിശ്രമിച്ചു.മനോഹരമായ സുര്യാസ്തമയവും കണ്ട് തിരിച്ചു വരുന്ന വഴി ആലോചിച്ചു ഇവിടെ നാളെ പുതുവര്‍ഷം ആയിട്ടു ഒരു പരിപാടിയും ഇല്ലലോ ? ഒരു ചെണ്ടമേളം മാത്രം പുതുവര്‍ഷത്തെ ഓര്‍മിപ്പിച്ചു അതുവഴി കടന്നു പോയി എന്നാല്‍ വരുന്ന വഴി പുതുവര്‍ഷത്തെ ഓര്‍മിപ്പിച്ചു വലിയ Q ഇടകിടെ കണ്ടിരുന്നു .
രസകരമായ നിമിഷങ്ങള്‍ സമയം കടന്നു പോയതറിഞ്ഞില്ല . ഒരു നല്ല ദിവസം തീരാറായി. കോവളത്തെ യാത്ര ഒരു നല്ല അനുഭവം തന്നെ ആയിരുന്നു മനോഹരമായ കടലും പാതി കറുത്ത കടല്‍തീരവും പുത്തന്‍ പ്രതീക്ഷകളുമായി പുതുവര്‍ഷവും ദുഖ്‌കരം എങ്കിലും മനോഹരമായ സുര്യാസ്തമയവും എന്നെ മറ്റൊരു ലോകത്തെതിച്ചു...
ചെറിയൊരു വിഷമം മാത്രം ഇവിടെ നിന്ന് ഭക്ഷണം കഴിക്കാന്‍ സാധിചില്ലലോ ? പോകുന്ന വഴി ഒരു റസ്‌റ്റൊറന്റു കണ്ടു സീറ്റിനടുത്ത് തന്നെ ജീവനുള്ള ഞാണ്ടിനെയും കൊഞ്ചിനെയും ഇട്ടുവെച്ചിരുന്നു. ഓര്‍ഡര്‍ കൊടുത്തു അവിടെ ഇരുന്നാല്‍ ഉടന്‍ റെഡിയാക്കി തരും. അതാണ് കോവളത്തെ റസ്റ്റോറന്റുകളുടെ പ്രത്യേകത .അടുത്ത തവണ ഭക്ഷണം കഴിക്കാന്‍ സാധിക്കും എന്നു വിചാരിക്കുന്നു ഈ സുന്ദരസ്ഥലത്ത്, വീണ്ടും വരാന്‍ കഴിയണേ എന്ന പ്രാര്‍ത്ഥനയോടെ ഒരു സുന്ദര ദിവസത്തിന്റെ ഓര്‍മ്മകളുമായി പ്രത്യാശയുടെ പൊന്‍ കിരണം പോയിയ്യുന്ന പുതുവര്‍ഷ പുലരിയും സ്വപ്നം കണ്ടു ഞാന്‍ മടക്ക യാത്ര ആരംഭിച്ചു....

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

 
Toggle Footer
Top