site under construction

Attention my dear Friends

ഈലോകം :- UNDER CONSTRUCTION

2 comments

ജനാലതന്‍ മറയ്ത്തുന്നിന്നും സുരേഷ്

7:00 PM
ശമ്ശാന  മൂകമായ ഓഫീസിലക്ക്  സുരേഷ്  കാലടുത്തു വച്ചപ്പോള്‍ എല്ലാവരും നിശബ്ദമായിരുന്നു ജോലി ചെയ്യുന്നു , ഒരു സുചി നിലതിട്ടാല്‍ സ്ഫോടനം നടക്കുന്ന നിശബ്ദത .. എന്താണെല്ലാവര്‍ക്കും സംഭവിച്ചത് ?? സുരേഷ്  തന്റെ സീറ്റില്‍ ഇരുന്നു , തന്റെ മറുപടിക്കുകാതോര്‍ത്തിരിക്കുന്ന മെയിലുകളില്‍ പഞ്ചാര നിറച്ചു മടക്കി അയക്കുമ്പോള്‍ ഒരു വെല്‍കം മെയില്‍ അവന്റെ  മൗസിലുടക്കി ... അമ്മു .. പുതിയ ഡവലപ്പര്‍ .. പൊതുവേ സംശയാലുവായ നായകന്‍ ,അതുതാനല്ലയോ ഇതെന്നു ആശങ്കയോടെ ഉല്‍പ്രേക്ഷയായിരുന്നു.. ഈ തരുണി മണിയുടെ പാദസ്പര്‍ശം ഏറ്റുവാങ്ങിയപ്പോളാണ്   ഈ ഓഫീസ് ഒരു പുണ്യ ഭുമിയായതും  നിശബ്ദമായതും.. എന്നിട്ടെവിടെ ആ വനജോത്സ്ന  .

                        പ്രസന്റെഷന്‍ റൂമില്‍ മൊബൈല്‍ പ്ലാറ്റ് ഫോമിനെ പറ്റി കുലക്കുഷിതമായ ചര്‍ച്ച നടക്കുകയാണ് ..ആന്‍ഡ്രോയിഡ്, വിന്‍ഡോസ്‌ , സിംപിയന്‍, ഐ ഓസ്‌ .. തുടങ്ങി ചര്‍ച്ച അങ്ങനെ നിണ്ടുപോകുന്നു . വിന്‍ഡോസ്‌ ആണ് ലോകജാലകം എന്ന്  വിശ്യസിക്കുന്ന നമ്മുടെ നായകന്‍ സുരേഷ് മൊഴിഞ്ഞു .. മൊബൈല്‍ രംഗത്തെ വിപ്ലവം സംഭവിക്കാന്‍ പോകുന്നത്  വിന്‍ഡോസ്‌  8  ന്റെ വരവോടെ യാണ് ..!! ..ഇത് വരെ മൊബൈല്‍ രംഗത്ത്  വിപ്ലവം ഉണ്ടാക്കിയത്  വിന്‍ഡോസ്‌ ആണല്ലോ ?? ഒരു കിളി നാദം അവിടെ മുഴങ്ങി .. പിന്നെ അവിടെ നടന്നത്  ഒരു ട്രോജെന്‍ യുദ്ധം തന്നെയായിരുന്നു . ആ 'മെട്രോ' ഇന്റര്‍ ഫേസ്  ഒന്ന് നോക്കിക്കേ  എത്ര സുന്ദരം ..അല്ലേ ?? സുരേഷ് വിട്ടുകൊടുകാന്‍ ഭാവമില്ലാതെ ചോദിച്ചു ..അല്ല നീ ഉദേശിച്ചത്‌ കൊച്ചിന്‍ മെട്രോ ആണോ ?? ശ്രീധരനെ അതില്‍ നിന്ന് ഒഴിവാക്കിയില്ലേ ..മാത്രമല്ല നിന്റെ പേരക്കുട്ടികള്‍ക്ക്  ഭാഗ്യം ഉണ്ടങ്കില്‍  ആ മെട്രോ സുന്ദരം ആണോ ഭികരം ആണോ എന്നൊക്കെ  അറിയാം .. അമ്മു ഒട്ടും മോശമല്ല ..!!  അതല്ല ഞാന്‍ ഉദ്ദേശിച്ചത് ..വിന്‍ഡോസ്‌ 8  ന്റെ കട്ടകളായി ക്രമീകരിച്ചിട്ടുള്ള  'ലൈവ്  ടെല്‍സ് ' ഇന്റര്‍ഫേസിന് നല്‍കിയിരുന്ന പേരാണ് ഈ മെട്രോ . ഈ ഇന്റര്‍ ഫേസ് ആണ് നമ്മുടെ ഏറ്റം വലിയ പ്രതീക്ഷ . വിവിധ അപ്പ്സ്  നമുക്കിവിടെ കട്ടകളായി ക്രമീകരിക്കാം ..മ്യൂസിക്‌  പ്ലയെര്‍, മെസ്സേജിംഗ്  തുടങ്ങിയവ ഒക്കെ നമുക്ക് കുടുതല്‍  ഇന്റര്‍ ആക്റ്റീവ്  ആയി തോന്നും .അവിടെ തന്നെ എല്ലാ അപപ്സ്ന്റെയും നോട്ടിഫിക്കേഷന്‍ നമുക്ക് കാണാം .വിന്‍ഡോസ്‌  7  ല്‍ നിന്നും കുടുതല്‍ കസ്റ്റമേസബിള്‍  ടെല്‍സ് നമുക്ക് ഹോം സ്ക്രീനില്‍ ഇടാം അതായിത് മോളെ അമ്മു ..നിങ്ങളുടെ ഇംഗ്ലീഷ് / മുംഗ്ലിഷില്‍ പറഞ്ഞാല്‍  'interface now bring more customisable tiles, to allow you to squeeze even more onto your screen. '.  .ഓഹോ അങ്ങനെ ഓക്കേ ആണോ ?? ബിഗ് ടൈലുകളായുള്ള ഇന്റര്‍ഫേസ് പണ്ടേ ലിനക്സിലും (ഉബുണ്ടുവിലും ഗ്നോം 3യിലും) ആപ്പിളിന്റെ ഡിവൈസുകളിലും (ഐഓഎസിലും മാക് ഓഎസിലും) ഉണ്ട്. പിന്നെ ആ ഐഡിയ കണ്ടു കുടുതല്‍ മിഴിവോടെ കൊണ്ട് വന്നു എന്ന് പറയുന്നതാവും ശരി ..പിന്നെ 'മെട്രോ' എന്ന  പേര്  അത്  റിലിസില്‍ ഉണ്ടാകും എന്ന്  കരുതാന്‍ വയ്യ  ..കാരണം നിങ്ങടെ ഏതോ ഒരു കമ്പനി ആ പേര്  ഞങ്ങള്‍  പണ്ട്  ഉപയോഗിച്ചതാ , പറഞ്ഞതാ ഇനി ഉപയോഗിച്ചാല്‍ കേസ് കൊടുക്കും എന്നോകെ പറയുന്നു ..അസുയക്കാര്  പറയുന്നതാവും ശരിയാണോ എന്നൊന്നും എനിക്കറിയില്ല നീ ഈ url  ഒന്ന്  അടിച്ചു നോക്കികെ  'http://www.theverge.com/2012/8/2/3216545/microsoft-metro-branding-memo-european-partner '   ഇനി ഞങ്ങടെ ആന്‍ഡ്രോയിഡ്  ഒന്ന് നോക്കിക്കേ .. ആന്‍ഡ്രോയിഡ്  4.1 ...ജെല്ലി  ബീന്‍ കാണുമ്പൊള്‍ തന്നെ വായില്‍ വെള്ളമൂറും ..മൂവ് ചെയാനും എഡിറ്റ്‌ ചെയ്യാനും കസ്റ്റമേസ്  ചെയ്യാനും വളരെ എളുപ്പമുള്ള വിഡ് ജെറ്റ് കളുടെ ഒരു നിര തന്നെ അവതരിപ്പിച്ചിട്ടുണ്ട് ..വളരെ  എളുപ്പത്തില്‍ നമുക്ക് എഡിറ്റ്‌ മോഡിലേക്ക് മാറാം .. ആര്‍ക്കും  ഒരു കണ്‍ഫുഷനും തോന്നാത്ത സുന്ദരമായ ഡിസൈന്‍ ..  ഒന്നും പറയണ്ട ഡിസൈന്‍നീല്‍ ഞങ്ങളെ തോല്‍പ്പിക്കാന്‍ ആവില്ല മക്കളെ സുരേഷ് തിരിച്ചടിച്ചു ... 
                                              പിന്നെ... അമ്മു ചിലച്ചു  .. ഇനി മാപ്പിന്റെ കാര്യം എടുക്കാം .. മൈക്രോസോഫ്ടിന് സ്വന്തമായി ബിംഗ് മാപ്പ് സര്‍വീസ് ഉണ്ടല്ലോ എന്നിട്ട് വിന്‍ഡോസ്‌  8 ല്‍ നോക്കിയ മാപ്പിംഗ് സിസ്റ്റം ആണ് ഉപയോഗിക്കുന്നത് എന്ന് കേട്ട് .. ശരിയാണോ സുരേഷേ ?? ഞങ്ങളുടെ ഗൂഗിള്‍ മാപ്പ് .....' ഓസം മാന്‍ ഓസം '. സ്ട്രീറ്റ് വ്യൂ , 3D ,ഇന്‍ ഡോര്‍   മാപ്പിംഗ്  ഇനി എന്ത് വേണം .?? കാല്‍ നട യാത്രകാര്‍ക്കും വാഹനയാത്രകാരും ഒരുപോലെ വഴി ചോദിക്കുന്നതരോടാ? ..  ആന്‍ഡ്രോയിഡിലെ ഗൂഗിള്‍ ലാറ്റിട്ട്യുഡിനോട്  .. ഈ സാറ്റ് ലൈറ്റ്   നാവിഗേഷന്‍    സിസ്റ്റം എങ്ങനെ ,എവിടെ ഏതു അപ്പോയിന്റ്മെന്റിന് സമയത്ത് ഏത്തണം എന്ന് കാണിച്ചു തരുകയും ഒരു വഴി കാട്ടി ആയി നമുക്ക് മുന്‍പില്‍ നടക്കുകയും ചെയ്യും .. കുടാതെ ഫ്രണ്ട്  എവിടെത്തി എന്ന് പറഞ്ഞും  തരും ..നീ എന്നോട്  കള്ളം പറയുന്നത് സുക്ഷിച്ചു വേണം ..!! ഞാനോ നിന്നോട് ഒരു കള്ളം പോലും ഏതു വരെ പറഞ്ഞിട്ടിലാലോ ഒരു കള്ളചിരിയോടെ സുരേഷ് പറഞ്ഞു .. പിന്നെ ഞങ്ങടെ ഈ നോകിയ മാപ്പ്  നിങ്ങള്‍ക്ക്  ഒരു സര്‍പ്രൈസ് അല്ലെങ്കില്‍ ഷോക്ക്‌ ആരിക്കും ..എന്താന്നാല്‍ ഞങ്ങള്‍ ഇപ്രാവിശ്യം നോക്കിയ  സിറ്റി  ലെന്‍സ്‌ ഉള്‍പെടുത്തിയിട്ടുണ്ട്  ഇനി വരാന്‍ പോകുന്ന നോക്കിയ ലുമിയ 920 ടെ ഒരു കിടിലന്‍ ഫീച്ചര്‍ ആരിക്കും ഇത് . അമ്മു നീ  ഓഗ്മെന്റെഡ് റിയാലിറ്റി..... , ഓഗ്മെന്റെഡ് റിയാലിറ്റി  എന്ന്  യുടുബില്‍    കണ്ടിട്ടല്ലേ ഒള്ളു  നമ്മുടെ മൊബൈലില്‍ ഇല്ലാരുന്നല്ലോ ... ഇതാ എത്തുന്നു   ഞങ്ങടെ നോക്കിയ  സിറ്റി  ലെന്‍സ്‌  ഓഗ്മെന്റെഡ് റിയാലിറ്റി ബ്രൌസര്‍ ഉള്‍പ്പെട്ട നോക്കിയ മാപ്പിംഗ് സിസ്റ്റം  Locate your destination, your way. ഇനി നമുക്ക്  ഇഷ്ട്ടപ്പെട്ട നിയര്‍ബൈ (nearby) ലാന്‍ഡ്‌  മാര്‍ക്ക്‌ ,  ഹോട്ടല്‍ , ഷോപ്പ്സ്  എല്ലാം  ഇനി   ക്യാമറ  വ്യൂയിലുടോ , ലിസ്റ്റ്  വ്യൂയിലുടോ  മാപ്പ്സ്   വ്യൂയിലുടോ നമുക്ക് കാണാം  . ഫോണില്‍   ഒരു ചെറിയ തേപ്പു കൊടുത്താല്‍ എല്ലാ വിവരോം കാണാം .. ഹോട്ടലില്‍ എത്ര റൂം ഒഴിവുണ്ട് ..സിംഗിള്‍ ബെഡ് റൂം ആണോ ?? എ സി ഉണ്ടോ ? റൂമിന്റെ മൊത്തില്‍ ഉള്ള പടം എല്ലാം വെളില്‍ ഒരു ക്ലികില്‍ നമുക്ക് കാണാം അവിടെ കയറി ആരേം ശല്യം ചെയ്യണ്ട  ...കുടാതെ നമ്മള്‍ നില്‍ക്കുന്ന സ്ഥലം sms , ആയോ ,ഇ മെയില്‍ ആയോ ഫേസ് ബുക്ക്‌ വഴിയോ ഫ്രണ്ട് നെ അറിയിക്കാം ..ഡാ ഞങ്ങളും ഉടനെ ഓഗ്മെന്റെഡ് റിയാലിറ്റി ആന്‍ഡ്രോയിഡിലെത്തിക്കും അതിനുള്ള അപ്പസ് പണി തുടങ്ങി കഴിഞ്ഞു . പിന്നെ നീ ഈ കുഗ്രാമത്തില്‍ ഓഗ്മെന്റെഡ് റിയാലിറ്റി വച്ച് വര്‍ക്ക്‌ ചെയുന്ന ഹോട്ടലും മറ്റും ഉണ്ടോ ?? അതിന്റെ ഒരു ആവശ്യവും ഇല്ല പിന്നെ  ഇവിടെ എല്ലാരും മനസിലാക്കി വരുമ്പോള്‍ ഞങ്ങളും ഇറക്കും .. പിന്നെ ഇത് വരെ നോക്കിയ ലുമിയ 920  ഇറങ്ങിയില്ലല്ലോ ..?? കാണാം വരുമ്പോള്‍.........പവനായി വിണ്ടും ശവം ആകുമോ എന്തോ ?? പിന്നെ നിങ്ങടെ പരസ്യം ഇപ്പം തന്നെ ചീറ്റി .. പിന്നെ ഇതൊക്കെ ആരു വിശ്യസിക്കും .. അമ്മു പറഞ്ഞത് കേട്ട് സുരേഷ് പറഞ്ഞു  നീ വേണമെങ്കില്‍ വിശ്യസിച്ചാല്‍ മതി ..
                            അയ്യോടാ അപ്പോളെക്കും പിണങ്ങിയോ ?? ചെവി പൊത്തി മറുപടി വേണ്ട എന്ന മട്ടില്‍ നിന്ന സുരേഷിനോട് അവള്‍ പറഞ്ഞു ..  ജെല്ലി  ബീന്‍  ക്യാമറ ഒന്ന്  നീ കാണണം .. മാറ്റം എന്ന് പറഞ്ഞാല്‍ എങ്ങനെ ഉണ്ടോ ..It's faster than ever, ഇമേജ് റിവ്യൂ സിസ്റ്റം , എഡിറ്റിംഗ്   വളരെ സിമ്പിള്‍ ആയി .. സീറോ  ഷട്ടര്‍  ലാഗ്  കിടിലം ...പനോരമയും എഡിറ്റിംഗ് മോഡും കൊള്ളാം ..നിങ്ങള്ക്ക് എടുത്തു പറയാവുന്ന ഒരു മാറ്റം പോലും ഇല്ല എന്നാണ് റിവ്യൂ ക്കാര് പറയുന്നത് .. നോക്കിയ സ്വന്തം പ്യുര്‍ വ്യൂ ക്യാമറ കിടിലം എന്ന് പറഞ്ഞു വേറെ കാമറയില്‍ ഷൂട്ട്‌ ചെയ്തു പരസ്യം കാണിച്ചു . കൊള്ളാമെങ്കിലും നിങ്ങള്‍ തന്നെ നിങ്ങളുടെ വില കളഞ്ഞില്ലേ .. നീ ഈ വീഡിയോ ഒന്ന്   കണ്ടു നോക്ക്    അയ്യേ നാണക്കേട്‌ ..മോശം ..എടീ നീ ക്യാമറ യെ പറ്റി ഒരക്ഷരം മിണ്ടി പോകരുത് .. അതെനിക്ക് ഇഷ്ട്ടമല്ല .. സുരേഷിന് ദേഷ്യം വന്നു തുടങ്ങി ..

          എടാ ഇനി NFC ടെ കാര്യം നോക്കാം .. NFC  എന്നാല്‍ നാഷണല്‍ ഫുഡ്‌  കോപ്പറേഷന്‍  എന്നല്ല  Near-field communications (NFC)  എന്നതിന്റെ ചുരുക്ക പേരാണ് അമ്മു ചിരിച്ചു കൊണ്ട് പറഞ്ഞു തുടങ്ങി .. എടാ നിന്റെ ഫോണില്‍ ഇപ്പോഴത്തെ വിന്‍ഡോസ്‌  7.5  ഫോണേല്‍ ബ്ലൂ ടൂത്ത് ഉണ്ടോ ?? എനിക്ക്  ബ്ലൂ ടൂത്ത് ഇഷ്ട്ടമല്ല വെറുത്തു പോയി .. സുരേഷ് പറഞ്ഞു  എങ്കിലും എന്റെ ഫോണില്‍ ബ്ലൂ ടൂത്ത് A2DP  സപ്പോര്‍ട്ട് ചെയ്യും . അതുകൊണ്ടെന്താ നിനക്ക് ഫയല്‍ ഒന്നും കെമാറാന്‍ പറ്റില്ലാലോ ..ബ്ലൂ ടൂത്ത് വഴി പാട്ട് കേള്‍ക്കാം .. അത്രമാത്രം .ഫയല്‍ ഷെയര്‍ ചെയ്യാന്‍ ഗൂഗിള്‍ ബീം ഉം പേ പാല്‍ പോലെ പേമെന്റ്  നടത്താന്‍ സഹായിക്കുന്ന ഗൂഗിള്‍ വാല്ലെറ്റ്  തല്‍കാലം  US ലെ ഒള്ളു എങ്കിലും പിന്നീടു എത്തും ..  അമ്മു പറയുന്നതിന് ഇടയില്‍ കയറി സുരേഷ് പറഞ്ഞു ..ഡീ NFC എവിടെയും എത്തി ഞങ്ങള്‍ പുതിയ പേ പാല്‍ പോലെ പേമെന്റ്  നടത്താന്‍ സഹായിക്കുന്ന  Microsoft Wallet, ഉള്‍പെടുത്തിയിട്ടുണ്ട്  .. പിന്നെ ബ്ലൂ ടൂത്ത് അത് ഞങ്ങള്‍ ഇപ്രാവിശ്യം മുതല്‍ ഉള്‍പെടുത്തി തുടങ്ങി .കുടാതെ വയര്‍ലെസ്സ്  ചാര്‍ജേര്‍ ആദ്യമായി ലുമിയ 920   ടെ കൂടെ ...കുറെയായല്ലോ നിന്റെ പൊങ്ങച്ചം .പിന്നെ 7 നില്‍ microSD card  സപ്പോര്‍ട്ട്  ഇല്ലാതിരുന്നത്  8  ല്‍ ഞങ്ങള്‍ പരിഹരിച്ചു .. അത് കൊണ്ട്  മ്യൂസിക്‌ , മീഡിയ .. ഞങ്ങളോട്  കളി വേണ്ട മോളെ ...അല്ല എന്ത്  ഞങ്ങള്‍ കളിയ്ക്കാന്‍ വരുന്നില്ല അല്ലെങ്കിലും തരത്തില്‍ പെട്ടവരുമായെ ഞങ്ങള്‍ കളികാര്‍ ഒള്ളു .. ഞങ്ങളുടെ ഗൂഗിള്‍ പ്ലേ ഞങ്ങളുടെ എല്ലാം എല്ലാം ആകാന്‍ പോകുന്നു .. ഇന്ത്യയില്‍ ആരംഭിച്ചിട്ടില്ല US ല്‍ തുടങ്ങി മുസിസിനു ഗൂഗിള്‍ മ്യൂസിക്‌ , കുടാതെ മുവീസ് ,ഇ ബുക്സ്  എല്ലാം പ്ലേ യില്‍നിന്നും കിട്ടും .. ആപ്പിള്‍ ന്റെ ഐ ട്യുന്‍സിനോടാണ് ഞങ്ങള്‍ കളിച്ചു കൊണ്ടിരിക്കുന്നത് .  പിന്നെ ബ്രൌസര്‍ ഞങ്ങള്‍ chrome  ഇപ്രാവിശ്യം ഉള്‍പ്പെടുത്തി കഴിഞ്ഞു ..നിങ്ങള്‍ പുതിയ IE10 ഉം കാണാം ..പിന്നെ ഞങ്ങളുടെ ആന്‍ഡ്രോയിഡ്  ഇത്രയും  വിജയിക്കാന്‍ കാരണം സമയ സമയം അപ്ഡേറ്റ് ചെയുന്നത് കൊണ്ടാണ് .. ഫ്രീ ഓപ്പണ്‍ സൊഴ്സ് ആയത് കൊണ്ട് എല്ലാം റോം വരെ നമ്മുടെ ഇഷ്ടത്തിന് മാറ്റാവുന്ന അപ്പസ് ഇറക്കാം..ഇപ്രാവിശ്യം സാറിന്റെ ഫോണ്‍ 8  ലോട്ട്  അപ്ഡേറ്റ് ചെയ്യാന്‍ പറ്റില്ലോ ..!! 
                 ഫോണ്‍ ന്റെ വിളി കേട്ട് ഉണര്‍ന്ന സുരേഷ് ഞെട്ടി .. സ്വപ്നം ആയിരുന്നോ ഇത് അതോ ..അമ്മു ആണല്ലോ വിളിക്കുന്നത് .. എടി നിന്റെ ഫോണ്‍ ഏതാ സുരേഷ് ആദ്യം ചോദിച്ചു .. ?? നോകിയ C5  ..അമ്മു പറഞ്ഞു ...ഏതാ അതിന്റെ OS  സുരേഷ് ചോദിച്ചു ? സിംപിയന്‍, എന്താ കാര്യം ..അതായിത്  വിന്‍ഡോസ്‌  Os  ആണ് നല്ലത് ..സുരേഷ് പറഞ്ഞു ..അല്ല നിനെന്താ പ്രാന്ത് ആയോ ? രാവിലെ ടെക്നോളജി സംസാരിക്കാന്‍ ..ഞാന്‍ നിന്നോടൊരു കാര്യം ചോദിക്കാന്‍ വിളിച്ചതാ നിങ്ങടെ കമ്പനില്‍ programmer  ഒഴിവുണ്ടോ ? എന്റമ്മോ സുരേഷ്  തന്റെ  വിന്‍ഡോസ്‌  ഫോണിലേക്ക് നോക്കി ...

പിന്നാംപ്പുറം : ഈ സംഭവം തികച്ചും സാങ്കല്‍പ്പികം മാത്രം .. ജീവിച്ചിരിക്കുന്നതോ മരിച്ചവരോ ആരോടെങ്കിലും സാമ്യം തോന്നുന്നു എങ്കില്‍ അത് തികച്ചും യാദ്ര്ശ്ചികം  മാത്രം...  അങ്ങനെ യാണ് കാര്യങ്ങളുടെ കിടപ്പ്  എങ്കിലും ഞാനും  ഒരു  ഒരു  കോപ്പി റൈറ്റ്  / പേറ്റന്റ്‌  കേസ് ഭിഷണിയിലാണ് . എന്റെ ഈ പോസ്റ്റിന്റെ ആദ്യ പാര ഗ്രാഫ്  കണ്ട ഒരു സുഹ്രത്ത് ..ഒരു ഭിഷണി മുഴാക്കിയിരിക്കുകയാണ് ..നാരദന്‍ നാരായണ ,നാരായണ എന്ന് ജപിക്കുന്നത്‌ പോലെ അദ്ദേഹം  സുരേഷ് , സുരേഷ് എന്ന് ജപിക്കാറുണ്ടത്രെ ..!!   അതിനാല്‍ സുരേഷ്  എന്ന പേര്  വേറെ ആരും ഉപയോഗിക്കാന്‍ പാടില്ല എന്നതാണ്  അദ്ദേഹത്തിന്റെ വാദം . പിന്നെ ചങ്ങമ്പുഴായുടെ രമണന് ശേഷം കേരളം കണ്ട ദുരന്ത  പ്രണയ കഥയാണ് തന്റെതെന്നും ചന്ദ്രികയുടെ പുനര്‍ജന്മായ തന്റെ കാമുകിയുടെ പേര്  അമ്മു എന്ന് ആണെന്നും  അദ്ദേഹം വാദിക്കുന്നു ..ആയതിനാല്‍ അമ്മു എന്ന പേര് എവിടെയും ഉപയോഗിക്കാന്‍ പാടില്ല എന്നും അദ്ദേഹം മുന്നറിയിപ്പ് തന്നിരുന്നു .. കുടാതെ അദ്ദേഹത്തിന്  വിന്‍ഡോസ്‌  ഫോണ്‍ ഉണ്ടത്രേ ആയതിനാല്‍ ഈ സുരേഷ്  അദ്ദേഹമാണന്നു തെറ്റി ധരിക്കാന്‍ ഇടയുണ്ട്  അതിനാല്‍   വിന്‍ഡോസ്‌  ഫോണ്‍ എന്ന്  ഉപയോഗിക്കാന്‍ പാടില്ല .. അഥവാ ഈ പേരുകള്‍  എഴുതിയാല്‍ / ഉപയോഗിച്ചാല്‍  ആപ്പിള്‍ vs സാംസ്ങ്ങ്  കേസ് പോലെ ആകും ..അല്ലെങ്കില്‍ ബാച്ചിലര്‍ പാര്‍ട്ടി കണ്ട ആളുകളുടെ അവസ്ഥ ഉണ്ടാകും എന്നാണ്  ഭിഷണി .. എന്താകും എന്തോ എന്റെ അവസ്ഥ ..!!!

2 comments:

 
Toggle Footer
Top