site under construction

Attention my dear Friends

ഈലോകം :- UNDER CONSTRUCTION

2 comments

സൈബര്‍ ലോകത്തെ പടയോരുകം

7:45 AM
വെബ്‌ ലോകത്ത് പടര്‍ന്നു നില്‍കുന്ന ഏറ്റവും വലിയ ആല്‍മരമായ ഫേസ് ബുക്കിന്റെ കൊമ്പും വേരും മുറിക്കാന്‍ ഗൂഗിള്‍ പ്ലസ്‌ അവതരിച്ചിരിക്കുന്നു...സോഷ്യല്‍ നെറ്റ്‌വര്‍ക്ക്കളില്‍ ഏറ്റം സുന്ദരി എന്ന പേര് ഫേസ് ബുക്ക്‌ നഷ്‌ടപ്പെടുത്തിയേക്കാം. ആപ്പിള്‍ ഓപറേറ്റിംഗ് സിസ്‌റ്റം മാകിംറ്റോഷിന്റെ ഡിസൈനര്‍ ആന്‍ഡി ഹെര്‍ട്സ്‌ഫെല്‍‌ഡ് ആണ് ഗൂഗിള്‍ പ്ലസിന്റെ ഇന്റര്‍ഫേസും ഡിസൈന്‍ ചെയ്‌തിരിക്കുന്നത്. അതിനു മാത്രം സുന്ദരിയായിട്ടുമുണ്ട് ഗൂഗിള്‍ പ്ലസ്. (Hertz field joined Google in 2005, the hero is Google+ beautiful user interface. Hertz field between 1979 and worked at Apple, was the Mac software, a main architect of the team. When in development Google +, Hertz field for the first time been given full “play their creative genius” of freedom.).അതു പോലെ, ഗൂഗിള്‍ ഗ്രൂപ്‌സിനെയും ജി-മെയിലിനെയും സെര്‍ച്ചും പികാസയും യുടുബും മറ്റും പ്ലസിന്റെ കീഴില്‍ തന്നെ അണിനിരത്തുകയാണെങ്കില്‍, പ്ലസിനെ വെല്ലാന്‍ ഫേസ്‌ബുക്ക്നു ഒരുപാടു അധ്വനികേണ്ടിവരുമെന്നതില്‍ യാതൊരു സംശയവും വേണ്ട.ഫേസ്‍ബുക്കിന്റെ ജനപ്രീതിയ്ക്കു തടയിടുക എന്നതാണ് ഗൂഗിള്‍ പ്ലസിന്റെ പ്രധാന ലക്ഷ്യം. യുഎസില്‍ ശരാശരി നെറ്റ് ഉപഭോക്താവ് 375 മിനിറ്റ് ഫേസ്‍ബുക്കില്‍ ചെലവഴിയ്ക്കുമ്പോള്‍ വെറും 231 മിനിറ്റേ ഗൂഗിളിനു വേണ്ടി മാറ്റി വയ്ക്കുന്നുള്ളൂ എന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇപ്രാവിശ്യം ഗൂഗിള്‍ രണ്ടും കല്പിച്ചു ഇറങ്ങിയിരികുക ആണ് .ഇടയ്‌ക്ക് ഗൂഗിള്‍ ബസ് ഇറങ്ങിയെങ്കിലും, പ്രതീക്ഷിച്ച വിജയം കൈവരിക്കാന്‍ സാധിച്ചില്ല.ഗൂഗിള്‍ ബസിന്റെ ഗതി വരരുത് എന്ന് മനസ്സിലുറപ്പിച്ചു തന്നെയാണ് ഗൂഗിള്‍ പ്ലസ്‌ന്റെ വരവ് .ഫേസ് ബുക്കിന്റെ വരവോടു കുടി ഓര്‍ക്കുട്ട്,മൈസ്പസ് തുടങ്ങിയ നെറ്റ്‌വര്‍ക്ക്കള്‍ എല്ലാം ബൈക്ക് ന്റെ വരവില്‍ തകര്‍ന്ന ചേതക് സ്കുട്ടെര്‍ പോലെ ആയി .എന്നാല്‍ ഫേസ് ബുക്ക്‌ അങ്ങനെ ഒന്നും വിട്ടു കൊടുക്കും എന്ന് കരുതേണ്ട എന്നാണ് മാര്‍ക്ക്‌ സക്കര്‍ബര്‍ഗ്ഗ് സുചിപ്പിക്കുന്നത് .
ഒറ്റ നോട്ടത്തില്‍ ഫേസ് ബുക്ക്‌ ക്ലോണ്‍ ആണെന്ന് തോന്നുമെങ്കിലും ഒട്ടേറെ വ്യത്യസ്ഥകളുമായാണ് ഗൂഗിള്‍ പ്ലസ്‌ എത്തിയിരിക്കുന്നത് .വാള്‍ പോസ്‌റ്റുകളും കമന്റും ഷെയറിംഗും എല്ലാം ഫേസ് ബുക്ക്‌ലേത് പോലെ തന്നെ .എന്നാല്‍ ആല്‍ബത്തിന്റെ കാര്യത്തില്‍ഫേസ് ബുക്കില്‍ നിന്നും വേറിട്ട്‌ നില്‍കുന്ന സമീപനം അന്ന് ഗൂഗിള്‍ പ്ലസ്‌ പുലര്‍ത്തുന്നത് .ഒരു ഫോട്ടോ തുറന്നു കഴിയുമ്പോള്‍ തന്നെ ഫോട്ടോ വ്യൂവെര്‍ സ്ക്രീന്‍ മുഴുവന്‍ നിറഞ്ഞു നില്കും കുടാതെ ആ ആല്‍ബത്തിലെ എല്ലാ ചിത്രങ്ങളും ചെറിയ രൂപത്തില്‍ താഴെ കാണാന്‍ പറ്റും.കുടാതെ ആല്‍ബത്തിന്റെ ഫംക്‌ഷനുകള്‍ കുടുതല്‍ യുസര്‍ ഫ്രണ്ട്ലി ആക്കിയിട്ടുണ്ട് .ഫോട്ടോകളിലെ കമന്റ് ഒപ്‌ഷന്‍ ഒരു വ്യത്യസ്ഥ ഫീല്‍ തോന്നിപ്പിക്കുന്നതാണ് .ഫോട്ടോയുടെ പ്രൊപെര്‍ട്ടീസ് നമുക്ക് കാണാവുന്ന രീതിയില്‍ ഉള്ള ഒപ്‌ഷന്‍ ഏറെ മുകവുറ്റതാണ്.അതുപോലെ ആല്‍ബതിലേക് ഫോട്ടോ അപ്‌ലോഡ്‌ ചെയ്യാന്‍ ഫോട്ടോ ഡ്രാഗ് ചെയ്യാം. ഫോട്ടോ ആല്‍‌ബത്തില്‍ മൊത്തത്തിലൊരു വ്യത്യസ്ഥത അനുഭവപെടും .

സുഹൃത്തുക്കള്‍ളേയും കുടുംബാംഗങ്ങളേയും സഹപ്രവര്‍ത്തകരേയുമൊക്കെ പ്രത്യേക വലയങ്ങളിലാക്കി സൗഹൃദം സൂക്ഷിക്കാനുള്ള സൗകര്യമാണ് ഗൂഗിളൊരുക്കിയിരിയ്ക്കുന്നത്. സര്‍ക്കിള്‍ എന്ന ഈ ഒപ്‌ഷന്‍ ഫേസ് ബുക്കില്‍ നിന്നും ഗൂഗിള്‍ പ്ലസ്‌ നെ ഏറെ മുന്‍പില്‍ എത്തിക്കും എന്നാണ് ഗൂഗ്ലെന്റെ പ്രതിക്ഷ. ഫേസ് ബുക്കില്‍ പോസ്‌റ്റുകളുടെ ബാഹുല്യത്തിനിടയില്‍ നാം ഇഷ്‌ടപ്പെടുന്നവരുടെ പോസ്‌റ്റുകള്‍ കാണാതെ പോകുന്നു എന്നാല്‍ ഗൂഗിള്‍ പ്ലസ്‌ ഈ പ്രശ്നം സര്‍ക്കിളിലുടെ പരിഹരിച്ചിരിക്കുന്നു. ഗൂഗിള്‍ പ്ലുസില്‍ വളരെ എളുപ്പത്തില്‍ സുഹൃത്തുക്കള്‍ളേ സര്‍ക്കിളിലേയ്ക്ക് ഡ്രാഗ് ചെയ്യാം .ആവശ്യമുള്ള സര്‍കിള്‍ ക്ലിക് ചെയ്യുമ്പോള്‍ പ്രസ്‌തുത സര്‍ക്കിളിലുള്ള സുഹൃത്തുക്കളുടെ മാത്രം പോസ്‌റ്റുകള്‍ വായിക്കാന്‍ കഴിയുന്നു. അതു കൊണ്ട് തന്നെ പോസ്‌റ്റുകള്‍ 'മിസ്സ്' ആയിപ്പോയി എന്നു പരിഭവിക്കേണ്ടതില്ല.വളരെ സുന്ദരമായാ സര്‍ക്കിള്‍ ഡിസൈന്‍ ഉപയോക്താക്കളെ വശീകരിക്കാന്‍ മാത്രം മോഹിനിയാണ്.

ഹാങ്-ഔട് ഫംക്ഷന്‍ പേര് പോലെ തന്നെ നമ്മെ ഒരു ഹാങ്ങ്‌ ഔട്ട്‌ മൂഡില്‍ എത്തിക്കും. സുഹൃത്തുക്കള്‍ തമ്മിലുള്ള ഗ്രൂപ് വീഡിയോ ചാറ്റ് ആണ് ഹാങ്ങ്‌ ഔട്ട്‌ . സുഹൃത്തുക്കളിലാരെങ്കിലും ഹാങ്-ഔട്ട് ആണെങ്കില്‍ നമ്മുടെ ഗൂഗിള്‍ ചാറ്റ്ലെ പോലെ നോട്ടിഫിക്കേഷന്‍ കാണിക്കും. ഒരു ക്ലിക്കിലൂടെ നമുക്കും അവരുടെ ഹാങ്ക്-ഔട്ടില്‍ ചാടിക്കയറി കളിചിരികളില്‍ പങ്കു ചേരാം. ഒരേ സമയം പത്തു പേര്‍ക്ക് ഹാങ്ങ്‌ ഔട്ട്‌ ആകാം .ഇവര്‍ക്ക് ഒരുമിച്ചു ഒരേ വീഡിയോ യു ടുബില്‍ കണ്ടു രസിച്ചു ഹാങ്ങ്‌ ഔട്ട്‌ ആകാം .ആരാണു ഇപ്പോള്‍ ലൈവ് അയാളെ സ്ക്രീനിനു നടുവില്‍ വലുതായി കാണിക്കും ബാക്കിയുള്ളവരെ താഴെ ചെറിയ രൂപത്തില്‍ കാണാന്‍ പറ്റും. skype ഉപയോഗിച്ച് ചാറ്റ് ചെയ്യാം എങ്കിലും അത് ഫ്രീ അല്ലെല്ലോ ...... ഭാവിയില്‍ ഹാങ്ങ്‌ ഔട്ട്‌ ഓഫീസുകളില്‍ വീഡിയോ കോണ്‍ഫറന്‍സ്നു ഉപയോഗികുമാരിക്കും ...... ആന്‍‌ഡ്രോയിഡ് മൊബൈല്‍ ഉപയോക്താക്കള്‍ക്കുള്ള ഗ്രൂപ് ടെക്‌സ്‌റ്റ് ചാറ്റിനുള്ള വേദിയാണ് ഹഡ്ഡില്‍ എന്ന ഫംക്ഷനിലൂടെ പ്ലസ് ഒരുക്കിയിരിക്കുന്നത്...

ഗൂഗിള്‍ ടൂള്‍ ബാര്‍ അഥവാ നോട്ടിഫിക്കേഷന്‍ ബാര്‍ എടുത്തു പറയേണ്ടതാണ് ..സുന്ദരമായ സിമ്പിള്‍ ബ്ലാക്ക്‌ ബാര്‍ ..നമ്മള്‍ ഗൂഗിള്‍ അക്കൗണ്ട്‌ല്‍ സൈന്‍ ഇന്‍ ചെയ്ത ശേഷം നമുക്ക് ഈ ബാര്‍ വഴി നോട്ടിഫിക്കേഷന്‍ കിട്ടും.നമ്മള്‍ ഗൂഗിള്‍ പ്ലുസില്‍ സൈന്‍ ഇന്‍ ആണ് ഇന്ന് കരുതുക . അടുത്തൊരു ബ്രൌസേരില്‍ നമ്മള്‍ ഗൂഗിളില്‍ സേര്‍ച്ച്‌ ചെയ്യുമ്പോളും ഈ ബാര്‍ ലഭ്യമാണ് അതിനാല്‍ നോട്ടിഫിക്കേഷന്‍ ഒന്നും മിസ്സ്‌ ആകുന്നില്ല അതിനായി ഇടയെകിടെ ഗൂഗിള്‍ പ്ലസ്‌ ബ്രൌസേരില്‍ പോയി നോകേണ്ട ആവശ്യം ഇല്ല .കുടാതെ ഈ ബാറില്‍ നിന്നും നമുക്ക് ലിങ്കുകളും മറ്റും ഷെയര്‍ ചെയ്യാനും പറ്റും .

'സ്പാര്‍ക്ക്' ' നമ്മുടെ interest മറ്റുളുവരുമായി ഷെയര്‍ ചെയാനുള്ള വേദിയാണ് .+1 ഗൂഗിള്‍ ബട്ടണ്‍ ഗൂഗിള്‍ പ്രോഫിലുംമായി കുട്ടിയോജിപ്പിച്ചിരികുന്നു.അതുകൊണ്ട് ഇതു ഒരു ബുക്ക്‌ മാര്‍ക്ക്‌ സര്‍വീസ് പോലെ വര്‍ക്ക്‌ ച്ചെയ്യുന്നു.

ഷെയര്‍ ചെയ്യാന്‍ വളരെ ഈസി ആണ് ഗൂഗിള്‍ പ്ലുസില്‍ , നോട്ടിഫിക്കേഷന്‍ ബാറില്‍ തന്നെ ഒരു ഷെയര്‍ ബോക്സ്‌ ഉണ്ട് .കുടാതെ ഏതൊക്കെ സര്‍ക്കിളിനു ഷെയര്‍ ചെയ്യണം എന്നും യുസ്റിനു തീരുമാനിക്കാം.പബ്ലിക്‌ ആയും നമ്മുക്ക് ഷെയര്‍ ചെയ്യാവുന്നതാണ് .ഗൂഗിള്‍ പ്ലുസില്‍ യുസര്‍ അല്ലത്തവര്‍കും അവരുടെ ഇമെയില്‍ലേയ്ക്ക് ഷെയര്‍ ചെയ്യാം. മൊത്തത്തില്‍, പ്ലസിലെ ഫംക്‌ഷനുകളുടെ വേഗതയായിരിക്കാം ചിലപ്പോള്‍ ഫേസ്‌ബുക്കില്‍ നിന്നും ഒട്ടേറെ ഉപയോക്താക്കളെ പ്ലസിലേക്ക് ആകര്‍ഷിക്കാവുന്ന ഒരു ഘടകം.
ഇങ്ങനെ ഓക്കേ ആണെങ്കിലും ഫേസ് ബുക്കിന്റെ പ്രതാപത്തിനെ അങ്ങനെ ഒന്നും ഇല്ലാതാക്കാന്‍ ഗൂഗിള്‍ പ്ലുസിനു കഴിയും എന്നു കരുതാന്‍ വയ്യ.ഫേസ് ബുക്കും കുടുതല്‍ ഫംക്ഷനിലൂടെ തിരിച്ചു വരാന്‍ പോവുകയാണ് എന്നു നിസംശയം പറയാം.ഫേസ് ബുക്ക്‌ ലൈവ് അതിനൊരു ഉദാഹരണം മാത്രം .മാര്‍ക്ക്‌ സുകേര്‍ ബുര്‍ഗിന്റെ ഫേസ് ബുക്കിന്റെ ലൈവ് പ്രോഗ്രാമ്മുകല്‍ക്കായുള്ള ഫേസ് ബുക്ക്‌ പേജു ഇവിടെ ക്ലിക്ക് ചെയ്‌താല്‍ കാണാം .. ഫേസ്‌ബുക്കില്‍ ഉള്ളതു പോലെ, ഗെയിമുകളും ആപ്‌സുകളും തല്‍കാലം പ്ലസില്‍ കാണാന്‍ സാധിച്ചിട്ടില്ല. ആപ്‌സുകളിളുടെ ഗൂഗിള്‍ പ്ലുസിനുള്ള മറുപടി ഫേസ് ബുക്ക്‌ ഡവലപ്പെഴേസ് നല്‍കി തുടങ്ങി യിരിക്കുന്നു 'circle hack' അതിനൊരു ഉദാഹരണം മാത്രം, ഇവിടെ ക്ലിക്ക് ചെയ്‌താല്‍ കാണാം. സ്‌കൈപ്പുമായി ചേര്‍ന്ന് വീഡിയോ ചാറ്റിങ് കൂടി ഫേസ്ബുക്കിലുള്‍പ്പെടുത്താനാണ് സി.ഇ.ഒ മാര്‍ക് സൂകര്‍ബര്‍ഗിന്റെ തീരുമാനം.മൈക്രോ സോഫ്റ്റില്‍നിന്നും 850 കോടി രൂപക്കാണ് ഫേസ്ബുക് വീഡിയോ ചാറ്റിങ് സംവിധാനം വാങ്ങിയത്....................

പിന്നാമ്പുറം:
ഗൂഗിള്‍ പ്ലസ്‌ ഇറങ്ങിയപ്പോള്‍ അതില്‍ അംഗം ആകാന്‍ തിരകോട് തിരക്ക് ..തത്കാലത്തേയ്ക്ക് തിരഞ്ഞെടുത്ത അംഗങ്ങളെ മാത്രമെ അനുവദിക്കൂ എന്ന ഗൂഗിളിന്റെ പ്രഖ്യാപനം കൂടി വന്നതോടെ തള്ളിക്കയറ്റം അതിശക്തമായി..കടയില്‍ ആളുവരാതാകുമ്പോള്‍ ചില കച്ചവടക്കാര്‍ 'സ്‌റ്റോക്കുകള്‍ പരിമിതം' എന്ന ബോര്‍ഡ് തൂക്കുന്നതു പോലുളള തന്ത്രമാണ് ഗൂഗിള്‍ പയറ്റുന്നതെന്ന് ചില അസൂയാലുക്കള്‍ പറഞ്ഞു പരത്തിയിരുന്നു...കാര്യമെന്തായാലും ഗുഗിള്‍ പ്ലസിന്റെ ഇന്‍വിറ്റേഷന്‍ കണ്ട മാത്രയില്‍ ക്ലിക്കു ചെയ്ത ചിലര്‍ എത്തിപ്പെട്ടത് വയാഗ്ര പോലുള്ള മരുന്നുകള്‍ വില്‍ക്കുന്ന ഒരു ഫാര്‍മസി വെബ്‌സൈറ്റിലാണ്. പിന്നീടാണ് ഗുഗിള്‍ പ്ലസില്‍ കയറിയും സൈബര്‍ കുറ്റവാളികള്‍ വിളയാടാന്‍ തുടങ്ങിയെന്നു മനസ്സിലാക്കിയത്. എന്തായാലും ഗൂഗിള്‍ പ്ലസില്‍ കേറാന്‍ അമിതവേശം കാണിക്കുന്നവര്‍ അല്പമൊന്നു സൂക്ഷിക്കുന്നതു നന്നായിരിക്കും. സൂക്ഷിച്ചാല്‍ ദുഖിക്കേണ്ടന്നാണല്ലോ പ്രമാണം. ...ഫേസ്ബുക്കിനെ വെല്ലാന്‍ ഗൂഗിള്‍ രംഗത്തിറക്കിയ സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റായ ഗൂഗിള്‍ പ്ലസിലും താരം ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ ബര്‍ഗ് തന്നെ. സുക്കര്‍ ബര്‍ഗിനെ 35,000 പേരാണു പിന്‍തുടരുന്നത്. എന്നാല്‍ ഗൂഗിള്‍ സ്ഥാപകരിലൊരാളായ ലാറി പേജിനെ 24,000 പേരെ പിന്‍തുടരുന്നുള്ളൂ.

2 comments:

 
Toggle Footer
Top